താരനെ പൂര്‍ണ്ണമായും അകറ്റാം..

online sex racket, crime,
പലപ്പോഴും നമ്മളെ അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ് തലയിലെ താരന്‍. നിസാരനെങ്കിലും മുടികൊഴിച്ചിലിനും ചൊറിച്ചിലിനും അസ്വസ്ഥതക്കുമെല്ലാം താരന്‍ കാരണമാവുന്നു. വരണ്ട ചര്‍മവും പൊടിയും അഴുക്കുമൊക്കെയാണ് പലപ്പോഴും താരന് കാരണമാകുന്നത്. താരനെ ഫലപ്രദമായി തടയാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. പ്രകൃതിദത്തമായ ചേരുവകളുടെ പ്രയോഗങ്ങളിലൂടെ താരനെ അകറ്റി നിര്‍ത്തുവാന്‍ കഴിയും. ചര്‍മത്തിലെ സെബേഷ്യസ് ഗ്രന്ഥികള്‍ അമിതമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സേബം താരന്റെ മൂലകാരണമാണ്. *കീഴാര്‍നെല്ലി ചതച്ച് താളിയാക്കി കുളിക്കുന്നതിനുമുന്‍പ് ദിവസവും ഉപയോഗിക്കുക. സ്ഥിരമായി ഇതു ചെയ്യുകയാണെങ്കില്‍ താരന്‍ പൂര്‍ണമായും ഇല്ലാതാകുമെന്നു മാത്രമല്ല മുടി തഴച്ചു വളരുകയും ചെയ്യും. *ചെറുനാരങ്ങ, ചീവക്കായ്, വിട്ടിത്താളി ഇവ സമാസമം ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി തലയോട്ടിയില്‍ തേയ്ക്കുക. പത്തുമിനിട്ട് കഴിഞ്ഞ് കുളിക്കുക. *തെറ്റിപ്പൂവ്, വെറ്റില, തുളസിയില എന്നിവ ചതച്ചെടുത്ത ചാറ് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തലയില്‍ പുരട്ടിയശേഷം കുളിക്കുക. ഫലം ഉണ്ടാകും. *കടുക് അരച്ച് വെളിച്ചെണ്ണ ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി തലയില്‍ തേച്ചുകുളിക്കുന്നതു നല്ലതാണ്. *ഓരിലത്താമര താളിയാക്കി തലയില്‍ തേച്ചുകുളിക്കുക. *മുട്ടയുടെ മഞ്ഞക്കരു തലയില്‍ തേച്ച് പിടിപ്പിച്ചശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ഷാമ്പുവോ ബാത്ത് സോപ്പോ ഉപയോഗിച്ച് വൃത്തിയായി കഴുകികളയുക. *വെളിച്ചെണ്ണയില്‍ പച്ചകര്‍പ്പൂരം ചേര്‍ത്ത് കാച്ചി തിളപ്പിച്ച എണ്ണ തലയില്‍ തേച്ച് കുളിക്കുക വീട്ടിലുണ്ടാക്കാവുന്ന പ്രകൃതിദത്തമായ കൂട്ടുകള്‍: *രാമച്ചം, നെല്ലിക്ക എന്നിവ ചേര്‍ത്ത വെള്ളം തിളപ്പിച്ചാറ്റിയശേഷം ആ വെള്ളത്തില്‍ തല വൃത്തിയായി കഴുകുക. ഇതു കുറച്ചു ദിവസങ്ങളില്‍ നിത്യവും ആവര്‍ത്തിക്കുക. താരന് ശമനമുണ്ടാകും. *പാളയംകോടന്‍ പഴം താരനു നല്ലതാണ്. ഇത് ഉടച്ച് കുഴമ്പാക്കി തലയില്‍ പുരട്ടിയശേഷം പത്തു മിനിട്ട് കഴിഞ്ഞ് കഴുകികളയുക. *ശുദ്ധമായ ചെറുപയര്‍പൊടി തൈരില്‍ കലക്കി തലയില്‍ തേച്ചു കുളിക്കുന്നത് ഫലം ചെയ്യും. *ചെമ്പരത്തിപ്പൂവോ തെച്ചിപ്പൂവോ ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി കുളിക്കുന്നതിനു മുന്‍പായി സ്ഥിരമായി തലയില്‍ തേയ്ക്കുന്നതു നല്ലതാണ്. *വെള്ളത്തില്‍ കുതിര്‍ത്ത ഒരു കപ്പ് ഉലുവ അരച്ചെടുത്ത് രണ്ടുകപ്പ് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി പതിവായി കുളിക്കുന്നതിനു മുന്‍പായി ഉപയോഗിക്കുക. താരന്‍ ക്രമേണ മാറികിട്ടും. **ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം തല ചെമ്പരത്തിത്താളി തേച്ച് കഴുകുന്നതു താരനെ പ്രതിരോധിക്കും. തലയില്‍ സ്ഥിരമായി എണ്ണ തേയ്ക്കുന്നവര്‍ ഫംഗസ് ബാധയുള്ള എണ്ണ ഉപയോഗിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. തലയും തലമുടിയും എപ്പോഴും ശുദ്ധമായി സൂക്ഷിക്കുക. ഇക്കാര്യങ്ങള്‍ ശദ്ധ്രിച്ചാല്‍ താരനെ ഒരു പരിധി വരെ ഒഴിവാക്കാന്‍ കഴിയും. ചികിത്സിച്ചാല്‍ പൂര്‍ണമായി ഭേദമാകാവുന്നതേയുള്ളു ഈ താരനും.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)