പഠിച്ചതെല്ലാം മറക്കുന്നുണ്ടോ? ഇതാ ഒരു ലളിത പരിഹാരം

american nuclear weapon, deep sea,canadian diver, world, weird
-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ പരീക്ഷക്ക് എല്ലാം പഠിച്ചാണ് ഹിബമോള്‍ പോയത്. ചോദ്യപേപ്പര്‍ കൈയില്‍ കിട്ടിയപ്പോള്‍ ഒന്നും ഓര്‍മ വരുന്നില്ല. കൈ കാലുകള്‍ തളരും പോലെ.. കണ്ണുകളില്‍ സങ്കടം കടലോളം.. മറ്റുള്ളവരൊക്കെ എഴുതിത്തുടങ്ങി.. എല്ലാം പഠിച്ച ചോദ്യങ്ങള്‍ തന്നെ.. എന്നിട്ടും മറന്നു പോയി .. ഹിബമോളുടെ അനുഭവം ഒറ്റപ്പെട്ട ഒന്നല്ല. പഠിച്ചതെല്ലാം മറന്നു പോകുന്നു എന്ന് പരാതിപ്പെടാത്ത മക്കളുണ്ടാവില്ല. എന്താണ് ഇതിനൊരു പോംവഴി. ചിലര്‍ ചീത്ത പറഞ്ഞ് പരിഹാരം കാണാന്‍ ശ്രമിക്കും..വിജയിക്കില്ല, ചിലര്‍ മരുന്ന് വാങ്ങി നല്‍കും, കാര്യമില്ല. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഏറ്റവും വലിയ ആശങ്ക കുട്ടികളുടെ ഈ മറവിയെക്കുറിച്ചാണ്. ഒന്ന് ശ്രമിച്ചാല്‍ ഇത്തരം മറവികള്‍ മാറ്റിയെടുക്കാം. പഠിച്ചത് മറന്നു പോകുന്നത് പല കാരണങ്ങളിലാണ്. ഭയം ഒരു കാരണമാണ്. പരീക്ഷാപേടിമൂലം പഠിച്ചതൊന്നും പരീക്ഷാ ഹാളില്‍ ഓര്‍മയില്‍ വരില്ല. ക്ലാസ് റൂമില്‍ അധ്യാപകന്‍ ചോദ്യം ചോദിച്ചാല്‍ ഭയം മൂലം അറിയുന്ന ഉത്തരങ്ങള്‍ പോലും മറന്ന് പോകും. പരീക്ഷ പേടിക്കേണ്ട ഒന്നല്ല എന്ന് കുട്ടികളെ ബോധ്യപ്പെടുത്താന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം. ഇവിടെ ഭയം മനസ്സില്‍ നിന്ന് മാറ്റിയാല്‍ ഓര്‍മക്കുറവും മാറിക്കിട്ടും. അമിത സമ്മര്‍ദ്ധവും മറവിക്ക് കാരണമാകാറുണ്ട്. നന്നായി പഠിക്കുന്ന കുട്ടികളിലാണ് ഇത്തരം മറവികള്‍ കണ്ട് വരുന്നത്. അധ്യാപകരും രക്ഷിതാക്കളും അടിച്ചേല്‍പ്പിക്കുന്ന അമിത സമ്മര്‍ദ്ധം മൂലം പലപ്പോഴും നിര്‍ണ്ണായക ഘട്ടത്തില്‍ ഇവര്‍ പലതും മറന്ന് പോകുന്നു. കൂള്‍ മനസ്സിലേക്ക് ഇവരെ കൊണ്ട് വന്നാല്‍ പ്രശ്‌നം തീരും. പഠിച്ചത് മറക്കാതിരിക്കാന്‍ ലളിതമായൊരു മാര്‍ഗമുണ്ട്. അതായത് നമ്മുടെ മനസ്സിന്റെ 10 ശതമാനം മാത്രമാണ് ബോധമനസ്. ബാക്കി 90 ശതമാനം ഉപബോധ മനസ്സാണ്. പഠിക്കുന്നത് ഉപബോധ മനസ്സില്‍ എത്താതിരിക്കുമ്പോഴാണ് മറവി സംഭവിക്കുക. മനസ്സിലാക്കുക എന്നാല്‍ മനസ്സിലേക്ക് ആക്കുക എന്നാണ് അര്‍ത്ഥം .എന്ന് വെച്ചാല്‍ ഉപബോധ മനസ്സിലേക്ക് ആക്കുക എന്ന്. മനസ്സിലായി എന്നാല്‍ മനസ്സിലേക്ക് ആയി എന്നാണ് അര്‍ത്ഥം. അതായത് ഉപബോധ മനസ്സിലേക്ക് ആയി എന്ന്. ഇമേജുകളും ഇമോഷനലുകളും (വികാരങ്ങള്‍) വേഗത്തില്‍ ഉപബോധമനസ്സില്‍ സ്ഥാനം പിടിക്കും. പഠനങ്ങള്‍ ആ രീതിയില്‍ കൊണ്ട് പോവുക .ഒരേസമയം ബോധ മനസ്സ് കൊണ്ട് ഒരു കാര്യം മാത്രമാണ് ചെയ്യാനൊക്കുക. ചെയ്യുന്ന കാര്യത്തില്‍ / പഠിക്കുന്ന കാര്യത്തില്‍ ശ്രദ്ധ അതിലേക്ക് മാത്രമാവുക .അപ്പോഴത് ഉപബോധ മനസ്സ് പിടിച്ചെടുക്കും . ഫലമോ മറക്കില്ല .ഇനി അഥവാ പൊടുന്നനെ മറന്നാല്‍ തന്നെ ഒന്ന് ഓര്‍ക്കുമ്പോഴേക്കും അത് ഓര്‍മയില്‍ തെളിഞ്ഞ് വരും. പലരും പഠിക്കും. പക്ഷെ പഠന രീതി ശരിയായ രീതിയില്‍ അല്ലാത്തതിനാല്‍ മറവി വരും. പഠിച്ചത് വിഷ്വല്‍ ചെയ്തും എഴുതി ശീലിച്ചും മനസ്സില്‍ ഉറപ്പിച്ച് നിര്‍ത്തണം. ജോലിയിലാണെങ്കിലും പഠനത്തിലാണെങ്കിലും ചെയ്യുന്ന കാര്യങ്ങള്‍ അതിലേക്ക് മാത്രം ശ്രദ്ധയോടെ ചെയ്യാന്‍ ശീലിക്കണം. എങ്കില്‍ വലിയ വിജയങ്ങള്‍ തീര്‍ച്ച. മറവിയും പമ്പ കടക്കും. ഓര്‍മ്മ വര്‍ധിക്കാന്‍ ഒരു സൂത്രമുണ്ട് .രാത്രിയില്‍ ഉറങ്ങാന്‍ കിടക്കും നേരം അല്‍പ്പനേരം അന്നത്തെ പകലിലെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുക. രാവിലെ ഉണര്‍ന്നതു മുതല്‍ കിടക്കാന്‍ വന്നതുവരെയുള്ള നിമിഷങ്ങള്‍ മനസ്സില്‍ ഓര്‍ത്തെടുക്കുക. ഇത് 21 ദിവസം തുടര്‍ച്ചയായി ചെയ്യണം. ആദ്യ ദിവസങ്ങളില്‍ ഒരു പകനുഭവങ്ങള്‍ മൂന്ന് മിനിറ്റില്‍ അവസാനിക്കും. ആത്മാര്‍ത്ഥതയോടെ ചെയ്താല്‍ വരും ദിവസങ്ങളില്‍ ഓര്‍മയുടെ സമയ ദൈര്‍ഘ്യം വര്‍ധിക്കുന്നതായി കാണും. വളരെ ചെറിയ നിമിഷങ്ങളെ പോലും ഇങ്ങനെ ഓര്‍ത്തെടുത്ത് പരിശീലിക്കുക. മറവി തോറ്റ് പോകും. (മാധ്യമപ്രവര്‍ത്തകനും, അധ്യാപകനും, ഹിപ്‌നോട്ടിക്ക് കൗണ്‍സിലറും, മൈന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍. 9946025819)

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)