ആരെയും അമ്പരപ്പിക്കുന്ന ആ സൗന്ദര്യത്തിനു പിന്നില്‍...നാല്‍പ്പതിന്റെ ചെറുപ്പത്തില്‍ തിളങ്ങുന്ന ഐശ്വര്യ റായ്‌യുടെ അഴകിന്റെ രഹസ്യമറിയാം

Beauty tips,health,Aishwarya rai

ആരേയും അമ്പരപ്പിക്കുന്ന ദിവ്യ സൗന്ദര്യത്തിന് ഉടമയാണ് നടിയും മോഡലും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായി. എത്ര കണ്ടാലും മതിവരാത്ത ആ സൗന്ദര്യത്തെ വാഴ്ത്താന്‍ വാക്കുകളില്ലെന്ന് പലപ്പോഴും സെലിബ്രിറ്റികള്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

Related image

'ദൈവം ഉറപ്പായും ഒരു വെക്കേഷന്‍ എടുത്ത് വളരെ ആസ്വദിച്ച് ഉണ്ടാക്കിയതാണ് ഐശ്യരാ റായിയെ. നമ്മളെയൊക്കെ ഒറ്റ ദിവസംകൊണ്ടും.' -ഐശ്യര്യാ റായിയുടെ സൗന്ദര്യത്തെപ്പറ്റി പ്രിയങ്ക ചോപ്ര ഒരഭിമുഖത്തില്‍ പറഞ്ഞതാണിത്. പ്രിയങ്ക പറഞ്ഞത് അതിശയോക്തിയല്ലെന്ന് ഐശ്വര്യയുടെ സൗന്ദര്യം ദര്‍ശിച്ച ആരും പറയും.

Related image

കണ്ടാലും കണ്ടാലും മടുക്കാത്ത ഈ സൗന്ദര്യത്തിന്റെ രഹസ്യക്കൂട്ടറിയാന്‍ വിമര്‍ശകര്‍ പോലും ആഗ്രഹിക്കുന്നുണ്ടെന്നതാണു സത്യം. സൗന്ദര്യത്തിന്റെ നല്ലൊരു പങ്കും പാരമ്പര്യമായി കിട്ടിയതാണെങ്കിലും ഒരു പോറലുപോലും ഏല്‍ക്കാതെ അത് ഈ നാല്‍പ്പത് വയസിന്റെ ചെറുപ്പത്തിലും സൂക്ഷിക്കുന്നതിനു പിന്നില്‍ ചില പ്രകൃതിദത്തമായ വഴികളുണ്ട്.

Related image

*ഏറ്റവും ഇഷ്ടം വെള്ളരിക്ക ഫെയ്‌സ്പാക്ക്. ഏത്തയ്ക്ക ഉടച്ച് മുഖത്തിടുന്നതും തേനും തൈരും ചേര്‍ത്ത് മസാജ് ചെയ്യുന്നതും ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുമെന്ന് ആഷ്.

*കടലമാവും മഞ്ഞളും പാലും ചേര്‍ത്ത നാച്യുറചല്‍ സ്‌ക്രബ് ആഴ്ചയില്‍ രണ്ടു ദിവസം.
*തണുത്ത തൈര് ദിവസവും മുഖത്തിടും. കെമിക്കല്‍ അടങ്ങിയ മോയിച്യുറൈസറുകളുടെ ഉപയോഗം കുറവ്.
*ഫേഷ്യല്‍ മാസത്തില്‍ ഒരിക്കല്‍ മാത്രം.
*മുടിയില്‍ വെള്ളച്ചെണ്ണ പുരട്ടിയുള്ള മസാജിങ് പതിവ്.

Related image

*മുട്ടയും ഒലീവ് ഓയിലും ചേര്‍ന്ന ഹെയര്‍ മാസ്‌കും പാലും തേനും ചേര്‍ന്ന ഹൈഡ്രേറ്റിങ് മാസ്‌കും ആഴ്ചയില്‍ ഒരിക്കല്‍ നിര്‍ബന്ധം.
*മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും മാസത്തില്‍ രണ്ടു തവണ ഹെയര്‍ സ്പാ.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)