താളം ചവിട്ടി, അരമണി കിലുക്കി തൃശൂരില്‍ ഇന്ന് പുലിയിറങ്ങും

തൃശൂര്‍: എല്ലാ വര്‍ഷത്തേയും പോലെ ഇക്കൊല്ലവും നാലോണ ദിനമായ ഇന്ന് വ്യാഴാഴ്ച തൃശൂര്‍ നഗരത്തില്‍ പുലിയിറങ്ങുന്നു. പുലിഗര്‍ജന മുഖരിതമാകാന്‍ തൃശൂര്‍ പട്ടണം തയ്യാറെടുത്തു കഴിഞ്ഞു. പുലര്‍ച്ചെ മുതല്‍ താളം ഉറപ്പിക്കാനുള്ള ഛായം പൂശല്‍ പുലികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തവണ പന്ത്രണ്ട് പെണ്‍പുലികളും താളം ചവിട്ടി നഗരത്തെ ആവേശഭരിതമാക്കും. പുലിക്കൊട്ടിന്റെ ആവേശത്താളത്തില്‍ കൃത്രിമ കാടുകളില്‍നിന്ന് ഇറങ്ങിവന്ന പുലികള്‍ നഗരം കീഴ്‌പ്പെടുത്തും. ചുവടുകള്‍ അമര്‍ത്തിച്ചവിട്ടി അവര്‍ മുന്നേറുേമ്പാള്‍ പ്രദക്ഷിണ വഴിയില്‍ തടിച്ചുകൂടുന്ന ജനലക്ഷങ്ങളില്‍നിന്ന് ആവേശത്തിന്റെ ആര്‍പ്പുവിളി ഉയരും. പുലിക്കളിയോടെയാണ് തൃശൂര്‍ ജില്ലാ ഓണാഘോഷത്തിന് തിരശ്ശീല വീഴുക. ഇക്കുറി ആറ് ടീമുകളാണുള്ളത്. കഴിഞ്ഞ വര്‍ഷം 11 ടീമുണ്ടായിരുന്നു. ഫണ്ടിന്റെ അപര്യാപ്തതയാണ് പുലിക്കളി ടീമുകളുടെ എണ്ണം കുറച്ചത്. വിയ്യൂര്‍, കാനാട്ടുകര, കോട്ടപ്പുറം, അയ്യന്തോള്‍, നായ്ക്കനാല്‍ പുലിക്കളി സമാജം, നായ്ക്കനാല്‍ വടക്കേ അങ്ങാടി എന്നിവയാണ് ടീമുകള്‍. ഒരു ടീമില്‍ പരമാവധി 55 പുലികളെ പാടുള്ളൂവെന്ന് നിയന്ത്രണമുണ്ട്. വൈകീട്ട് നാലരയോടെയാണ് പുലിസംഘങ്ങള്‍ എത്തിത്തുടങ്ങുക. ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)