'ഇന്ന് ഇത് ഞങ്ങളുടെ കുഞ്ഞിന് സംഭവിച്ചു, നാളെ നിങ്ങളുടെ പെണ്‍കുഞ്ഞിനും ഇത് സംഭവിച്ചേക്കാം' മൂന്ന് വയസ്സുള്ള മകള്‍ ബലാത്സംഗത്തിനിരയായി ! സഹായ അഭ്യര്‍ത്ഥനയുമായി മാതാപിതാക്കളുടെ ഫേസ്ബുക്ക് വീഡിയോ  

rape,case,delhi

 

ന്യൂഡല്‍ഹി: മൂന്ന് വയസ്സുള്ള മകള്‍ ബലാത്സംഗത്തിനിരയായെന്നും തങ്ങളെ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഫേസ്ബുക്ക് വീഡിയോയുമായി മാതാപിതാക്കള്‍. ഡല്‍ഹിയില്‍ കഴിഞ്ഞ ആഴ്ചയാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്.

എന്നാല്‍ സ്‌കൂള്‍ ക്യാമ്പസിനുള്ളില്‍ വച്ച് ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ ന്യായീകരണം. എന്നാല്‍ വൈദ്യപരിശോധനയില്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി എന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

'ഞങ്ങളെ സഹായിക്കണം' എന്നാണ് കൈ കൂപ്പി കരഞ്ഞു കൊണ്ട് കുട്ടിയുടെ അമ്മ വീഡിയോയില്‍ അപേക്ഷിക്കുന്നത്. കുട്ടിയുടെ അടിവസ്ത്രത്തില്‍ രക്തക്കറ കണ്ടതില്‍ നിന്നാണ് സംശയം തോന്നി ഗൈനക്കോളജിസ്റ്റിനെ സമീപിച്ചത്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി എന്ന് ഡോക്ടര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ പോലീസിനെ സമീപിച്ചു. എന്നാല്‍ എഫ്‌ഐആര്‍ എഴുതാനോ പരാതി സ്വീകരിക്കാനോ പോലീസ് തയ്യാറായില്ല. മറിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് കുട്ടിയുടെ പിതാവ് വീഡിയോ ദൃശ്യത്തില്‍ പറയുന്നു.

സ്‌കൂളില്‍ വച്ചല്ല, എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് വീട്ടില്‍ വച്ചായിരിക്കുമെന്നായിരുന്നു പോലീസ് പറഞ്ഞത്. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സംഭവത്തെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഇതിന് മുമ്പും പെണ്‍കുട്ടി സംശയാസ്പദമായ സാഹചര്യത്തില്‍ വീട്ടിലെത്തിയിരുന്നു എന്ന് മാതാപിതാക്കള്‍ വെളിപ്പെടുത്തുന്നു. ഒരിക്കല്‍ സ്‌കൂളില്‍ നിന്നും എത്തിയ പെണ്‍കുട്ടിയ്ക്ക് അടിവസ്ത്രമുണ്ടായിരുന്നില്ല. അതുപോലെ കുളിപ്പിക്കുന്ന സമയത്ത് സ്വകാര്യഭാഗങ്ങളിലും വയറ്റിലും വേദനയുണ്ടെന്ന് കുട്ടി അമ്മയോട് പറഞ്ഞിരുന്നു.

''ദയവു ചെയ്ത് ഞങ്ങളെ സഹായിക്കണം. മറ്റൊന്നും വേണ്ട, ഞങ്ങള്‍ക്ക് നീതി ലഭിച്ചാല്‍ മതി. ഞങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഞങ്ങള്‍ പ്രശ്‌നത്തിലാണ്. ഇന്നിത് ഞങ്ങളുടെ കുഞ്ഞിന് സംഭവിച്ചു. നാളെ നിങ്ങളുടെ പെണ്‍കുഞ്ഞിനും ഇത് സംഭവിച്ചേക്കാം.'' പെണ്‍കുട്ടിയുടെ അച്ഛനുമമ്മയും വീഡിയോയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും അയല്‍ക്കാരും സ്‌കൂളിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)