പോത്തന്‍സ് ബ്രില്യന്‍സ് വീണ്ടും: തീയ്യേറ്റര്‍ കീഴടക്കി തൊണ്ടിമുതലും ദൃക്‌സാക്ഷിയും

പണ്ടൊക്കെ സൂപ്പര്‍താര സിനിമകള്‍ക്കും, പിന്നെപ്പിന്നെ മണിരത്‌നം സിനിമകള്‍ക്കും, ഏറ്റവും ഒടുവില്‍ 'ബാഹുബലി'യ്ക്കും ഒക്കെ വേണ്ടി റിലീസ് ദിവസത്തിന്റെ തലേദിവസം അനുഭവിച്ച അതേ മാനസിക സമ്മര്‍ദ്ദങ്ങള്‍ കണ്ടത് ഇന്നാണ്. പോത്തേട്ടന്‍ ബ്രില്യന്‍സിലൊരുങ്ങുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയുടേയും കാത്തിരിപ്പ്. പടം എത്തി. പ്രേക്ഷക പ്രതികരണങ്ങളും വന്നു. സംഭവം തകര്‍ത്തതായി ആരാദകര്‍. ആദ്യത്തെ സിനിമ ഹിറ്റായ സംവിധായകര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമാണ് രണ്ടാമത്തേത്. ചക്കയും, മുയലും ഒന്നുമല്ല കാര്യമെന്ന് തെളിയിക്കണം, അതാ പ്രശ്‌നം. പക്ഷെ ഇവിടെ ദിലീഷ് പോത്തന് അതിന്റെ ആവശ്യമില്ല. കാരണം, 'മഹേഷിന്റെ പ്രതികാരം' എന്ന ആദ്യത്തെ സിനിമ 'A Dileesh Pothan Movie' എന്ന് അന്തസ്സോടെ, ഒരല്‍പ്പം അഹങ്കാരത്തോടെ പറയാന്‍ പറ്റിയ ഒന്നു തന്നെയായിരുന്നു. എന്തായാലും 'മഹേഷിന്റെ പ്രതികാരം' എന്ന ബാധ്യതയില്ലാതെ, പുതിയ ഒരു സിനിമ കാണാനെന്നോണം മനസ്സിനെ പാകപ്പെടുത്തിയെടുക്കാന്‍ ശ്രമിച്ച ആരാധകരെ നിരാശരാക്കിയില്ല. ഇടുക്കിയുടെ ഗ്രാമീണ ജീവിതത്തെയും ഭൂപ്രകൃതിയെയും പ്രത്യേകതകളെയുമൊക്കെ കഥ പറച്ചിലിന്റെ ഭാഗമാക്കിയ മഹേഷിന്റെ പ്രതികാരത്തില്‍ പോലെ, തൊണ്ടിമുതലും ദൃക്‌സാക്ഷിയും കാസര്‍ഗോഡാണ് ചിത്രീകരിച്ചത്. മലയാള സിനിമയില്‍ കാസര്‍ഗോഡന്‍ അന്തരീക്ഷം അധികം വന്നിട്ടില്ല. കഥ നടക്കുന്ന പ്രദേശം സിനിമയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. മഹേഷിന്റെ പ്രതികാരം എന്ന കഥ പറയാന്‍ ആ നാടും ആ നാടിന്റെ സവിശേഷതകളും അവിടെയുള്ളവരുടെ ജീവിതരീതിയും പരാമര്‍ശിക്കേണ്ടത് അനിവാര്യമായിരുന്നു. ഈ സിനിമയില്‍ അങ്ങനെ വേണമെന്ന് തോന്നിയില്ല. ഈ കഥ ഏത് പ്രദേശത്തും പ്ലേസ് ചെയ്യാവുന്ന ഒന്നാണ്. എറണാകുളത്ത് സംഭവിച്ചാലും കോഴിക്കോട് സംഭവിച്ചാലും വലിയ മാറ്റങ്ങളൊന്നുമുണ്ടാകില്ല. പ്ലോട്ടിനെയും കഥാപാത്രങ്ങളെയും കേന്ദ്രീകരിച്ച് നീങ്ങുന്ന സിനിമയാണ് ഇത്. ഇടുക്കിയിലെ പ്രകാശ് സിറ്റിയിലെ ഒരു കൂട്ടം മനുഷ്യരുടെ കഥയെന്നതിനൊപ്പം ആ പ്രദേശത്തിന്റെ കഥ തന്നെയായിരുന്നു മഹേഷ്. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ നടക്കുന്ന മൂന്ന് നാല് വ്യക്തികള്‍ക്കുള്ളില്‍ നടക്കുന്ന കഥയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സിനിമയിലെ പല പ്രധാന കഥാപാത്രങ്ങളും കാസര്‍ഗോഡുകാരല്ല.മഹേഷിന്റെ പ്രതികാരത്തേക്കാള്‍ റിയലിസ്റ്റിക് ആണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. മഹേഷിനെക്കാള്‍ സിനിമാറ്റിക് എലമെന്റ് കുറവാണ് ഈ സിനിമയില്‍. അത് ഈ പ്ലോട്ടിന്റെ പ്രത്യകത കൊണ്ടാണ്. കുറേക്കൂടി റിയലിസ്റ്റിക് പരിചരണമാണ് ഈ കഥയില്‍. രാജീവ് രവിയുടെ ഛായാഗ്രഹണം ഒരിക്കലും ഈ സിനിമയ്ക്ക് മുകളില്‍ മുഴച്ചുനില്‍ക്കില്ല. ഒരു സിനിമാട്ടോഗ്രഫറും സമ്മതിക്കാത്ത ഷോട്ടുകളും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ ബാദ്ധ്യതകളില്ലാതെ ഈ സിനിമ കണ്ടാല്‍ കൂടുതലായി ആസ്വദിക്കാനാകുമെന്നാണ് വിശ്വാസം. മഹേഷ് കാണാന്‍ എത്രത്തോളം സ്വതന്ത്രമായാണോ വന്നത് അതുപോലെ പുതിയൊരു ചിത്രമായി മറ്റൊരു മുന്‍വിധിയുമില്ലാതെ ഈ സിനിമയും കാണാം. ഈ സിനിമ കണ്ടിട്ട് ഇഷ്ടപ്പെട്ടാല്‍ ഒരു വട്ടം കൂടി കാണൂ എന്ന് മാത്രം പറഞ്ഞ് ഒരിക്കല്‍ കൂടി പോട്ടേട്ടന്‍ ബ്രില്യന്‍സിനു മുന്നില്‍ നമിക്കുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)