പതിനൊന്നാം വയസ്സില്‍ ആര്‍ത്തവ വിരാമം, മുപ്പതാം വയസില്‍ അവള്‍ ഗര്‍ഭിണി; അമ്മയാകുക എന്ന സ്വപ്‌നം തിരിച്ചുപിടിച്ച് അമാന്‍ഡ

menopause, pregnant, ivf,amanda lewis
അകാലത്തില്‍ തന്നെ ആര്‍ത്തവ വിരാമം, എന്നിട്ട് മുപ്പതാം വയസില്‍ അവള്‍ അമ്മയാവാന്‍ തയ്യാറെടുപ്പ്, അവിശ്വസനീയമായ ഒരു യുവതിയുടെ കഥ. പതിനൊന്നാം വയസ്സില്‍ ആര്‍ത്തവ വിരാമം സംഭവിച്ച അമാന്‍ഡ ലെവിസിന്റേതാണ് അസാധാരണ കഥ. അതുപോലെ ആര്‍ത്തവിരാമം സംഭവിച്ച ഒരു സ്ത്രീക്ക് ഗര്‍ഭിണി ആകാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ ധാരണകളെല്ലാം മാറ്റിമറിക്കുകയാണ് അമാന്‍ഡ. പതിനൊന്നാം വയസ്സിലെ അസാധാരണ മാറ്റങ്ങള്‍ കണ്ടപ്പോള്‍ അമാന്‍ഡയും മാതാപിതാക്കളും കരുതിയത് അവള്‍ കൗമാരഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമാണ് എന്നാണ്. എന്നാല്‍ രക്തപരിശോധനയില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ഇറാറ്റിക് ഹോര്‍മോണ്‍ രക്തത്തിലുണ്ടെന്നും അത് കാലമെത്തുന്നതിന് മുമ്പുള്ള ആര്‍ത്തവവിരാമത്തിലേക്ക് അമാന്‍ഡയെ നയിച്ചിരിക്കുന്നു എന്നുമാണ്. ആര്‍ത്തവവിരാമത്തിലേക്ക് കടക്കുന്ന സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ലക്ഷണങ്ങളെല്ലാമായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. അതോടെ തനിക്ക് ഒരമ്മയാകാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചതായി അമാന്‍ഡയ്ക്ക് മനസ്സിലായി. അത് അവളുടെ സ്വപ്നങ്ങളുടെ നിറം തല്ലിക്കെടുത്തിയത് ഒട്ടൊന്നുമായിരുന്നില്ല. പക്ഷേ കാലം കടന്നുപോകവെ അവള്‍ക്ക് വീണ്ടും സ്വപ്നങ്ങള്‍ കൈവന്നു. ഇപ്പോള്‍ ഐവിഎഫിന് അവള്‍ നന്ദി പറയുന്നു. കാരണം ഐവിഎഫ് വഴിയാണ് അമാന്‍ഡ ഗര്‍ഭം ധരിച്ചിരിക്കുന്നത്. ജീവിതപങ്കാളിയുടെ ബീജവും ഡോണറില്‍നിന്ന് അണ്ഡവും സ്വീകരിച്ചാണ് അമാന്‍ഡ തന്റെ സ്വപ്നം സാധ്യമാക്കിയത്. വളര്‍ച്ച മുരടിച്ചു പോയ ഗര്‍ഭപാത്രത്തിന് വലുപ്പം ഉണ്ടാക്കാനായി ഹോര്‍മോണ്‍ ചികിത്സയും നടത്തുന്നുണ്ട്. ആദ്യ ശ്രമത്തിലൂടെ തന്നെ സ്വപ്നം സഫലമായതില്‍ താന്‍ വളരെ ഭാഗ്യമുള്ളവളാണെന്ന് അമാന്‍ഡ പറയുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)