ഈ മൂന്ന് കാര്യങ്ങള്‍ ജീവിതത്തിലുണ്ടെങ്കില്‍ സന്തോഷവും സംതൃപ്തിയുമുള്ള ജീവിതം ലഭിക്കും

happy life, relation ships,
ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ ബിസ്സിനസിലായാലും ജോലിയിലായാലും സ്വകാര്യ ജീവിതത്തിലായാലും സന്തോഷത്തോടെ വിജയിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ചിലര്‍ ദുരിതങ്ങളിലൂടെ കടന്ന് പോയി അവസാനം വിജയിക്കും .ചിലരാകട്ടെ ജീവിതത്തില്‍ വിജയിച്ച് ഒടുവില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്യും. ജീവിതം മുഴുക്കെ സന്തോഷത്തോടെ പോവുകയും സംതൃപ്തിയോടെ അവസാനിക്കുകയും ചെയ്യുമ്പോഴാണ് ശരിയായ ജീവിതവിജയം ലഭിക്കുക. അതെങ്ങനെ ലഭിക്കും ? ഈ മൂന്ന് കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തൂ .. ജോലിയിലായാലും ബിസിനസിലായാലും സ്വകാര്യജീവിതത്തിലായാലും സംതൃപ്തിയോടെ സന്തോഷത്തോടെ ജീവിക്കുകയും വിജയിക്കുകയും ചെയ്യാം . 1. ശുഭചിന്തകള്‍: ശുഭചിന്തകള്‍ ജീവിതത്തെ അലങ്കരിക്കട്ടെ .ഇത് വലിയ പ്രയാസകരമായി ചിലപ്പോള്‍ തോന്നാം .പരിചയമുള്ളവരെക്കുറിച്ചും അല്ലാത്തവരെക്കുറിച്ചും നല്ലത് മാത്രം വിചാരിക്കുക. ചിന്തകള്‍ നന്നാവണം ഇതിന് നിരന്തരം നിങ്ങളുടെ മനസ്സിലുള്ളതെന്തോ അതാണ് നിങ്ങളുടെ ചിന്ത .ഒരു ചിന്ത ഒരു മനസ്സല്ല .നിരന്തരം ചിന്തിക്കുന്നതെന്തോ അതാണ് നിങ്ങള്‍. ഒരുതുള്ളി വെള്ളം ഒരു നദിയല്ലല്ലോ .എല്ലാകാര്യത്തിലും ശുഭചിന്തയാണ് ആദ്യം വേണ്ടത് .നമുക്ക് എന്ത് സംഭവിച്ചാലും അതിനെ പോസറ്റീവായി സമീപിക്കാനാവണം .ശുഭചിന്തകളുള്ളവര്‍ക്കെ അതിന് കഴിയൂ . 2. ഗുഡ് ബിഹേവിയര്‍: ശുഭചിന്തകള്‍ ജീവിതത്തില്‍ വര്‍ധിച്ചാല്‍ നിങ്ങളുടെ പെരുമാറ്റങ്ങളും സ്വഭാവങ്ങളും മാന്യതയും പക്വതയുമുള്ളതാവും .നിത്യജീവിതത്തെയും ജോലിയെയും ബിസിനസിനെയും കൂടുതല്‍ സ്വാധീനിക്കുന്നത് നിങ്ങളുടെ ചിന്തകള്‍പോലെ നിങ്ങളുടെ സ്വഭാവങ്ങളും മറ്റുള്ളവരോടുള്ള പെരുമാറ്റങ്ങളുമാണ് .ശുഭചിന്തകള്‍ മനസ്സില്‍ നിറച്ചവര്‍ക്കെ ശരിയായ രീതിയില്‍ പെരുമാറാനും കഴിയൂ .അല്ലെങ്കില്‍ കേവലമൊരു അഭിനയമായിപ്പോകും ജീവിതം. 3. ഉറച്ച വിശ്വാസം: ശുഭചിന്തയും നല്ല സ്വഭാവരീതികളും ഉണ്ടായാല്‍ സ്വാഭാവികമായും നിങ്ങളുടെ വിശ്വാസങ്ങളും ഉറച്ചതാകും. നിങ്ങളെടുക്കുന്ന തീരുമാനങ്ങളില്‍ നിങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസമുണ്ടാകുന്നു. ഉറച്ച വിശ്വാസമുണ്ടാകുമ്പോള്‍ നിങ്ങളെ പരാജയപ്പെടുത്താന്‍ പ്രതികൂലസാഹചര്യങ്ങള്‍ക്ക് കഴിയില്ല .മിക്കവര്‍ക്കും അവനവന്‍ ചെയ്യുന്ന കാര്യങ്ങളില്‍ വിശ്വാസമില്ല . ഉണ്ടെങ്കില്‍തന്നെ ഇതുപോലെ ശുഭചിന്തകളിലൂടെയും അതിലൂടെ ഉണ്ടാകുന്ന സ്വഭാവസവിശേഷതകളും അതിലൂടെ ഉണ്ടാകുന്ന വിശ്വാസവുമായിരിക്കില്ല . ഫലമോ ആത്മവിശ്വാസം വേഗം നഷ്ടപ്പെടും .എടുക്കുന്ന തൊഴിലിനോട് അലര്‍ജി ,താല്‍പര്യമില്ലായ്മ ഇതൊക്കെയാവും.ബിസിനസില്‍ കനത്ത തോല്‍വി. വ്യക്തി ജീവിതത്തില്‍ പരാജയവും . ഒരിക്കലും അന്തിമ വിജയത്തെ മാത്രം ലക്ഷ്യം വെയ്ക്കരുത് .ജീവിതം മുഴുക്കെ സന്തോഷത്തോടെയും സംതൃപ്തിയോടെയും വിജയിക്കുകയാണ് വേണ്ടത്. അതിന് ഈ രീതി ജീവിതത്തില്‍ സ്വീകരിക്കുക. ഒപ്പം പ്രാര്‍ത്ഥിക്കുക. ശുഭചിന്ത ,ഗുഡ് ബിഹേവിയര്‍ ,നല്ല വിശ്വാസം എന്നീ മൂന്ന് കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയാല്‍ ജീവിതം മുഴുക്കെ സന്തോഷവും സംതൃപ്തിയും വിജയവും ലഭിക്കുമെന്നാണ് സൂഫികള്‍ നല്‍കുന്ന പാഠം. (അധ്യാപകനും മാധ്യമപ്രവര്‍ത്തകനും, മൈന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍.9946025819)

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)