ചലച്ചിത്ര പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത! അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തിയേക്കും

IFFK,Kerala

തിരുവനന്തപുരം: ആഘോഷങ്ങള്‍ ഇല്ലാതെ സ്‌കൂള്‍ കലോത്സവം നടത്താന്‍ തീരുമാനിച്ചതിനോടൊപ്പം അന്താരാഷ്ട്ര ചലച്ചിത്ര മേളയും നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇക്കുറി അതിജീവനം എന്ന വിഷയത്തില്‍ ഊന്നി ചലച്ചിത്ര മേള നടത്താന്‍ ആലോചനയുണ്ടായിരുന്ന സമയത്താണ് മേളയും ആഘോഷങ്ങളും ഉപേക്ഷിക്കുകയാണ് എന്ന തീരുമാനം വന്നത്. എന്നാല്‍ മേള നടത്താതിരുന്നാല്‍ അത് തുടര്‍വര്‍ഷത്തെ നടത്തിപ്പിനെയും ബാധിക്കും എന്നതിനാല്‍ മേള നടത്താന്‍ എല്ലാ തലത്തിലും കടുത്ത സമ്മര്‍ദ്ദമാണ് സര്‍ക്കാരിന് ഉള്ളത്.

മുന്‍വര്‍ഷം 30 ലക്ഷത്തോളം രൂപയുടെ അവാര്‍ഡുകള്‍ക്ക് ഉള്‍പ്പടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ചിലവായത് ആറ് കോടിയോളം രൂപയാണ്. ഇത്തവണ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ എണ്ണം കുറയ്ക്കുക, മേളയുടെ ദിവസങ്ങള്‍ കുറയ്ക്കുക, ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തുക തുടങ്ങിയ കാര്യങ്ങളാണ് പരിഗണനയിലുള്ളത്.

ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാക്കുക മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങി എത്തിയ ശേഷമായിരിക്കും.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)