സന്തോഷത്തിന്റെയും ആസ്വാദനത്തിന്റെയും നാളുകള്‍, ജീവിതം മാറി മറിഞ്ഞത് ഒറ്റ ദിവസംകൊണ്ട്; ജീവിതത്തില്‍ ചിരിച്ച് കളിച്ച് ഒപ്പം നടന്ന അച്ഛന്‍ ക്രൂരനായതിനു പുറകില്‍...

online sex racket, crime,
ഏതൊരു കുട്ടിയെയും കുഴപ്പിക്കുന്ന ഒരു ചോദ്യമാണ് അച്ഛനെയാണോ, അമ്മയെയാണോ ഇഷ്ടം എന്നുള്ളത്. എന്നാല്‍ കുറച്ച് അറിവു വന്നാല്‍ മുക്കി മുളി കുഞ്ഞുങ്ങള്‍ ആദ്യം പറയുന്നത് അമ്മ എന്ന പദമായിരിക്കും. അമ്മയുടെ സ്‌നേഹം മാത്രമായിരിക്കും കുട്ടി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയോടു ചേദിക്കുമ്പോള്‍ അമ്മ എന്ന മറുപടി ലഭിക്കുന്നത്. ഒരു കുട്ടിക്ക് ജന്മം ഉടലെടുക്കുമ്പോള്‍ മുതല്‍ വളര്‍ത്തി വലുതാക്കി കൊണ്ടുവന്ന് നല്ല നിലയില്‍ എത്തിക്കുന്നതുവരെ അച്ഛന്‍ ചോര നീരാക്കുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെടുന്നില്ല എന്നതാണ് സത്യം. ജീവിതം കരയ്ക്കടുപ്പിക്കാന്‍ ശ്രമിക്കുന്ന അച്ഛന്‍ മക്കളോട് ചിരിച്ചു കളിക്കുന്നില്ല എന്നതുകൊണ്ടാവാം മക്കള്‍ ഒരു പക്ഷേ അമ്മയോട് ഇഷ്ട കൂടുതല്‍ കാണിക്കുന്നത്. മക്കള്‍ക്ക് എന്തെങ്കിലും ചെറിയ അസ്സുഖം വന്നാല്‍ ആദ്യം ചോര പൊടിയുന്നത് അച്ഛന്റെ നെഞ്ചിലായിരിക്കും എന്നത് സത്യം. സമാന രീതിയിലുള്ള ജീവിതമാണ് അശോക് എന്ന ഗൃഹനാഥന്റെയും. ചെറിയ ബിസിനസാണ് അശോകനുള്ളത്. വലിയ വരുമാനമൊന്നും അതില്‍നിന്ന് ഇല്ലെങ്കിലും, തന്നെ ആശ്രയിച്ചുകഴിയുന്ന ഭാര്യക്കും കുട്ടികള്‍ക്കും ജീവിതത്തില്‍ ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവരുത് എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട്, എത്ര ബുദ്ധിമുട്ടിയാണെങ്കിലും അവരുടെ എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുക്കുമായിരുന്നു. കോളേജില്‍ പഠിക്കുന്ന മക്കള്‍ക്ക് പോക്കറ്റ് മണിയുള്‍പ്പെടെ നല്‍കുന്നതില്‍ ഉത്സാഹമായിരുന്നു. അതിന്റെ ഫലമായി ലക്ഷക്കണക്കിന് രൂപയുടെ കടവും വരുത്തിവച്ചു. എന്നാല്‍, പെട്ടെന്നാണ് താന്‍ ഒരു വലിയ മാറാരോഗത്തിന് അടിമയാണ് എന്ന് അദ്ദേഹം മനസ്സിലാക്കുന്നത്. ചികിത്സയ്ക്കുള്ള പണമൊന്നും അദ്ദേഹത്തിന്റെ കൈവശമില്ലായിരുന്നു. എന്നാല്‍, താന്‍ മരിച്ചാല്‍ തന്റെ ഭാര്യയുടേയും മക്കളുടേയും കാര്യമോര്‍ത്തായിരുന്നു അദ്ദേഹം വിഷമിച്ചത്. എങ്ങനെ അവര്‍ ജീവിക്കുമെന്നു മാത്രമല്ല, എങ്ങനെ കടങ്ങള്‍ വീട്ടുമെന്നതും അശോകിനെ ഏറെ അസ്വസ്ഥനാക്കി. പിന്നീട് ചില ശക്തമായ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മക്കള്‍ക്ക് നല്‍കുന്ന പോക്കറ്റ് മണി വെട്ടിക്കുറച്ചു. തന്റെ ഭാര്യയും മക്കളും സുഖലോലുപതയുള്ള ജീവിതത്തിന് അടിമയാണെന്ന് അദ്ദേഹം മനസ്സിലാക്കി. അതുകൊണ്ട്, എല്ലാക്കാര്യത്തിലും ശക്തമായ സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തി. ഭാര്യയെയും തന്റെ ബിസിനസില്‍ പങ്കാളിയാക്കി. പണവും ബിസിനസും കൈകാര്യം ചെയ്യുന്നതില്‍ പ്രാപ്തയാക്കി. തുടര്‍ന്ന് കടങ്ങള്‍ വീട്ടാന്‍ സാധിച്ചു. അച്ഛന്റെ ഈ മാറ്റം മനസ്സില്ലാമനസ്സോടെ മക്കള്‍ സ്വീകരിച്ചു. പഴയ അച്ഛനെയായിരുന്നു അവര്‍ക്കിഷ്ടമെന്നു പറഞ്ഞ് പലപ്പോഴും കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തു. അച്ഛന്റെ രോഗം തീര്‍ത്തും വഷളായപ്പോള്‍ മാത്രമാണ് കുടുംബാംഗങ്ങള്‍ക്ക് ഈ ഭാവമാറ്റത്തിന്റെ അര്‍ഥം മനസ്സിലായത്. സാമ്പത്തിക പിടിപ്പുകേടിന് പഴി കേള്‍ക്കേണ്ടിവരുന്നവര്‍ നമുക്കുചുറ്റും ധാരാളമുണ്ട്. ദുര്‍ന്നടപ്പുകാരും കുടുംബം അന്വേഷിക്കാത്തവരും മദ്യപാനികളുമായ കുറച്ചാളുകളുടെ പേരില്‍, മറ്റു ഗൃഹനാഥന്മാരുടെ വിയര്‍പ്പ് കാണാതെ പോവുകയാണ് ചെയ്യുന്നത്. എന്നാല്‍, വന്‍വൃക്ഷം പോലെ തണലേകുന്നവര്‍ ധാരാളമുണ്ട്. പത്തുമാസം ചുമന്ന കഥ അമ്മ പല പ്രാവശ്യം പറഞ്ഞിട്ടും രാത്രിയെ പകലാക്കി മാറ്റി പണിയെടുത്ത കഥ ഒരിക്കലും പറയാത്ത അച്ഛന്‍ ഒരു ഇതിഹാസമാണ്. 'കുഞ്ഞിന് വേദനിക്കുമോ' എന്നു ഭയന്ന്, അമ്മയുടെ വീര്‍ത്തുവരുന്ന വയറില്‍ പതുക്കെ തഴുകിയ സ്‌നേഹമാണച്ഛന്‍. മകളെ വിവാഹം കഴിച്ച് യാത്രയാക്കുന്ന നിമിഷം അച്ഛന്റെ കണ്ണുകളിലേക്ക് നോക്കണം, കടലോളം ദുഃഖം ഒളിപ്പിച്ചു വച്ച് അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുമ്പോഴും ആ കണ്ണുകളില്‍ നനവുണ്ടാവും. അതുകൊണ്ട് അമ്മയെന്ന പുഴയെ ധ്യാനിച്ച്, അച്ഛനെന്ന കടലിലെത്താന്‍ മറക്കരുത്. അച്ഛന്റെ സ്‌നേഹത്തിലെ അധികാരഭാവം സൃഷ്ടിക്കുന്ന അകല്‍ച്ച വലുതാവുമ്പോള്‍, മക്കള്‍ക്ക് അവര്‍ അപ്രാപ്യമാവുന്നതു പോലെയാവും. എന്നാല്‍, മക്കളെ തല്ലിയതിനു ശേഷം അവര്‍ക്ക് വേദനിച്ചോ എന്ന് അവരറിയാതെ അമ്മയോട് ചോദിക്കുന്ന മൃദുലവികാരമാണച്ഛന്‍. അതുകൊണ്ടാണ്, പിണങ്ങി ഉറങ്ങുന്ന മക്കളെ നോക്കി 'എനിക്കും വിശപ്പില്ല' എന്നു പറയുന്നത്. കരയുന്ന അച്ഛനെ മക്കള്‍ കണ്ടിട്ടുണ്ടാവില്ല. പക്ഷേ, അമ്മ കണ്ടിട്ടുണ്ടാവും. സിഗ്മണ്ട് ഫ്രോയിഡിന്റെ അഭിപ്രായത്തില്‍, 'കുട്ടിക്കാലത്ത് അച്ഛനെപ്പോലെ സംരക്ഷണം നല്കാന്‍ മറ്റാര്‍ക്കുമാവില്ല'.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)