ഞെട്ടിക്കുന്ന കണക്ക് പുറത്തു വന്നു; ഇന്ത്യയില്‍ ക്ഷയം പിടിച്ച് മാത്രം കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് മരിച്ചത് 60000 കുഞ്ഞുങ്ങള്‍

ന്യൂഡല്‍ഹി: ഞെട്ടിക്കുന്ന കണക്ക് പുറത്തു വന്നിരിക്കുന്നു .ഇന്ത്യയില്‍ ക്ഷയം പിടിച്ച് രണ്ടു വര്‍ഷം കൊണ്ട് മരിച്ചത് 60000 കുഞ്ഞുങ്ങള്‍. ശാസ്ത്ര ജേണലായ ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.2015 മുതലുള്ള കണക്കുകളാണ് ഇത്. 15 വയസ്സിനു താഴെയുള്ള 60000 കുഞ്ഞുങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ട്യൂബര്‍കുലോസിസ് (ക്ഷയം) ബാധിച്ചുമരിച്ചത്. മൈക്രോബാക്ടീരിയം ട്യൂബര്കുലോസിസ് എന്ന ബാക്റ്റീരിയ ആണ് ക്ഷയത്തിന് കാരണം. എന്നാല്‍ രോഗത്തിന് ഉചിതമായ ചികിത്സാരീതികള്‍ ഇന്ത്യയില്‍ സ്വീകരിക്കാത്തതാണ് കുട്ടികളിലെ മരണനിരക്ക് കൂട്ടിയത്. ടിബിയെ കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ഇന്നും ഇന്ത്യയില്‍ അപൂര്‍ണ്ണമാണ്. കുട്ടികളില്‍ നിന്നും രോഗസാമ്പിളുകള്‍ ശേഖരിക്കാനുള്ള പ്രയാസവും ടിബി ബാധിച്ചുകഴിഞ്ഞാല്‍ ഇവര്‍ക്ക് ശ്വസനപ്രക്രിയയ്ക്കുള്ള വൈഷമ്യവും കുട്ടികളിലെ മരണനിരക്ക് കൂട്ടുന്നു. ലോകത്തില്‍ 2.39 ലക്ഷം കുട്ടികള്‍ക്കാണ് ടിബി ബാധയെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. വേദനാജനകം ആയിട്ടുള്ളത് അതില്‍ മരിച്ചവരില്‍ ഭൂരിഭാഗവും അഞ്ചു വയസ്സിനുതാഴെയുള്ളവരാണ് എന്നതാണ്

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)