പതിനാലുകാരന്റെ 'ദ റൈസ് ഓഫ് പാല്‍നിയ'

ഒരു നോവലെഴുതുക നിസാര കാര്യമല്ല പക്ഷേ തന്റെ പതിനാലാം വയസില്‍ നോവലെഴുതി ശ്രദ്ധേയമാകുകയാണ് പത്താംക്ലാസുകാരനായ പ്രശാന്ത്കൃഷ്ണന്‍ നോവലിന്റെ പേര് 'ദ റൈസ് ഓഫ് പാല്‍നിയ' അഥവ ശാസ്ത്ര ലോകത്തുകൂടെ നടത്തുന്ന ഒരു സങ്കല്‍പയാത്ര. മാന്ത്രികലോകവും ഫാന്റസി നോവലുകളും ഏറെ ഇഷ്ടപ്പെടുന്ന പ്രശാന്ത് തൂലികയില്‍ പകര്‍ത്തിയതും ഇത്തരം ഒരു ലോകമാണ്. മൂന്നുവര്‍ഷം കൊണ്ടാണ് ഈ കൊച്ചുമിടുക്കന്‍ തന്റെ നോവല്‍ പൂര്‍ത്തിയാക്കിയത്. ലോപാര്‍ട്ട എന്ന രാജകുമാരനെ മൂന്നു വയസ്സില്‍ തീവ്രവാദികളാല്‍ തട്ടിക്കൊണ്ടുപോകുന്നതും സാങ്കല്‍പിക ലോകത്തെത്തുന്നതും രക്ഷപ്പെടുന്നതുമൊക്കെയാണ് നോവലിന്റെ ഇതിവൃത്തം. പ്രമുഖ സാഹിത്യകാരനായ എന്‍.എസ്.മാധവനാണ് നോവലിന്റെ പ്രകാശനം നിര്‍വഹിച്ചത്. സയന്‍സ്ഫിക്ഷന്‍ രചനയിലൂടെ ഭൂമിക്ക് പുറത്തുള്ള ലോകവും ശാസ്ത്രവും സാങ്കേതിക വിദ്യകളും അടങ്ങുന്ന മാ്ര്രന്തിക ലോകവും പ്രശാന്ത് വരച്ചിടുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News