അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റ ചരിത്രമാണ് സാഹിത്യലോകത്തിനുള്ളത്: എം മുകുന്ദന്‍

online sex racket, crime,
മനാമ: അടിച്ചമര്‍ത്താന്‍ ശ്രമിക്കുേമ്പാള്‍ ഉയിര്‍ത്തെഴുന്നേറ്റ ചരിത്രമാണ് സാഹിത്യലോകത്തിനുള്ളത്. അതു കൊണ്ടുതന്നെ എഴുത്തുകാര്‍ക്ക് നേരെ എക്കാലവും ഭീഷണികള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. എന്നാല്‍ അത്തരം ഭീഷണികള്‍ കൊണ്ടൊന്നും എഴുത്തിനെ ആര്‍ക്കും ഇല്ലാതാകാന്‍ കഴിയില്ലെന്നും സാഹിത്യക്കാരന്‍ എം മുകുന്ദന്‍ പറഞ്ഞു. ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ വേദി സംഘടിപ്പിച്ച മുഖാമുഖം ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ എഴുത്തില്‍നിന്നും വലിയ ചലനങ്ങള്‍ ഉണ്ടാകുമെന്നും ആരാലും ശ്രദ്ധിക്കാതെ പോകുന്ന ചെറിയ മനുഷ്യരുടെ ജീവിതം, അവര്‍ ഉയര്‍ത്തുന്ന പ്രതിരോധം എന്നിവയാണ് ചര്‍ച്ച ചെയ്യേെപ്പടണ്ടതെന്നും മുകുന്ദന്‍ പറഞ്ഞു. കഥകളെ കുറിച്ചും സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും മുകുന്ദന്‍ സംസാരിച്ചു. സ്വന്തം രചനകളെ കുറിച്ച് സംസാരിക്കവെ, റിയലിസ്റ്റിക്കായ, നേര്‍രേഖയില്‍ കഥ പറഞ്ഞു കൊണ്ടിരുന്ന പതിവ് ശൈലികളെ തകര്‍ത്ത ആഖ്യാന രീതിയായിരുന്നു 'ആദ്യത്യനും രാധയും മറ്റു ചിലരും' എന്ന കൃതിയില്‍ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ നോവല്‍ കൂടുതലും വായിച്ചത് പെണ്‍കുട്ടികളാണ്. ഏറ്റവും വിമര്‍ശിക്കപ്പെട്ട കൃതി 'കേശവെന്റ വിലാപങ്ങള്‍' ആണ്. ഇഎംഎസിന്റെ ആരാധകനായ കേശവെന്റ കഥയായിരുന്നു ഈ നോവല്‍. എകെ ആന്റണിയാണ് വിമര്‍ശത്തിന് തുടക്കം കുറിച്ചത്. പിന്നീട് പലരും അതേറ്റെടുത്തു. 'താങ്കള്‍ മലയാളിയാണോ' എന്ന ചോദ്യത്തോട് പ്രതികരിക്കവെ, ഈ ചോദ്യം മയ്യഴിയില്‍വെച്ച് ഒരാള്‍ ചോദിച്ചതാണെന്ന് മുകുന്ദന്‍ പറഞ്ഞു. മലയാളി എപ്പോഴും മറ്റുള്ളവരുടെ കുറവുകളാണ് അന്വേഷിക്കുക. നല്ലതിനെ കാണുന്നതിനേക്കാള്‍ പ്രശ്‌നങ്ങള്‍ കാണാനാണ് തിടുക്കം കുട്ടുന്നത്. നോവലിന്റെ ആഖ്യാനശൈലി അതിന്റെ പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയാണ് രൂപപ്പെടേണ്ടത്. ശൂന്യതയില്‍നിന്ന് സാഹിത്യം ഉണ്ടാകില്ല. നല്ല കൃതി ഉണ്ടാകുന്നത് കഥാപാത്രങ്ങളുടെയും ആശയങ്ങളുടെയും ഉള്‍വിളി എഴുത്തുകാരന് താങ്ങാന്‍ കഴിയാതെ വരുേമ്പാഴാണ്. അങ്ങിനെയുള്ള എഴുത്ത് വായനക്കാരില്‍ ചലനങ്ങള്‍ സൃഷ്ടിക്കും. പുതിയകാലത്തെ കഥാകൃത്തുകളെ കുറിച്ച് പ്രതീക്ഷയുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു. കൃതികള്‍ ഒന്നുംതന്നെ പൂര്‍ണമല്ല. എഴുതിയത് കുറേ കാലം കഴിഞ്ഞ് വായിക്കുന്ന അവസരത്തില്‍ മാറ്റം ആവശ്യമാണെന്ന് തോന്നും. അതുകൊണ്ട് പൊളിച്ചെഴുതാന്‍ തുടങ്ങിയാല്‍ അതിനേ നേരമുണ്ടാവുകയുള്ളൂ എന്നും മുകുന്ദന്‍ പറഞ്ഞു. നിരവധി പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലൈംഗിക പീഢനം, ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെ ഉയരുന്ന ഭീഷണി, മലയാളിയുടെ മദ്യപാന ശീലം തുടങ്ങിയ വിഷയങ്ങള്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു. സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, സാഹിത്യ വിഭാഗം സെക്രട്ടറി കെസി ഫിലിപ്പ്, കണ്‍വീനര്‍ വിജു കൃഷ്ണന്‍, അനില്‍ വങ്കാട് എന്നിവര്‍ സംബന്ധിച്ചു. അജിത്, ജയചന്ദ്രന്‍, സുധീഷ് രാഘവന്‍, സ്വപ്ന വിനോദ്, രാജു ഇരിങ്ങല്‍, ആദര്‍ശ് മാധവന്‍കുട്ടി, രഞ്ജന്‍ ജോസഫ്, മായ കിരണ്‍, ജോസ് ആന്റണി, ജോയ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)