രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ വന്‍ കുതിപ്പ്; പെട്രോള്‍-ഡീസല്‍ വില സെഞ്ച്വറിയടിക്കും; ആശങ്കയില്‍ സമ്പദ് വ്യവസ്ഥ

oil price,Crude oil [price,Price hike,India,Business

ന്യൂഡല്‍ഹി; രാജ്യാന്തര വിപണിയിലെ എണ്ണവില വര്‍ധനയും ഡോളറിന്റെ കുതിപ്പും പെട്രോള്‍, ഡീസല്‍ വില വന്‍തോതില്‍ ഉയരാനുള്ള സാഹചര്യം ശക്തമാകുന്നു. ആഗോള വിപണിയില്‍ എണ്ണ വില അടിക്കടി ഉയരുകയാണ്. ഇതോടെ രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറത്തേക്ക് കുതിക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്ന കാര്യം
പരിഗണിക്കുന്നതിന് പെട്രോളിയം, ധന വകുപ്പുകളുടെ യോഗം ഈ മാസം ചേരും.


കേരളത്തില്‍ പെട്രോള്‍ വില ലിറ്ററിന് 80 ഡോളറിന് അടുത്തെത്തി. തിരുവനന്തപുരത്ത് 79 69 രൂപയാണ് വില. ഡീസല്‍ വില 72.82 രൂപയുമായി ഉയര്‍ന്നു. പെട്രോള്‍ വിലയില്‍ നാലു രൂപയുടെ കയറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം പെട്രോളിന് 1.08 രൂപയും ഡീസലിന് 1.30 രൂപയും കൂടി. ഈയാഴ്ച തന്നെ പെട്രോള്‍ വില 80 രൂപയ്ക്ക് മുകളില്‍ എത്താന്‍ സാധ്യത ശക്തമാണ്. സമീപ ഭാവിയില്‍ പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളില്‍ എത്തുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. മുംബൈയിലാണ് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ വിലയുള്ളത്. 83.45 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 71.42 രൂപയും നല്‍കണം.


അതിനിടെ, ലോക മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 80 ഡോളറിന് മുകളില്‍ എത്തി. മൂന്നര വര്‍ഷത്തിന് ശേഷമാണ് വില 80 ഡോളറിന് മുകളില്‍ എത്തുന്നത്. ഇത് വിലക്കയറ്റവും പണപ്പെരുപ്പവും രൂക്ഷമാക്കുമെന്ന ആശങ്ക ഇപ്പോള്‍ ശക്തമായിട്ടുണ്ട്. ഈ വര്‍ഷത്തെ ബഡ്ജറ്റ് തയാറാക്കിയത് ക്രൂഡ് വില 65 ഡോളര്‍ എന്ന രീതിയില്‍ തുടരും എന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് ഇറക്കുമതി ചെലവുകള്‍ കുത്തനെ ഉയരുന്നത് സാമ്പത്തിക സ്ഥിതി അതീവ ദുഷ്‌കരമാക്കും. ഡോളര്‍ മൂല്യം ഉയരുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന് പലിശ നിരക്കുകള്‍ ഉയര്‍ത്തേണ്ട സാഹചര്യവും ഉരുത്തിരിയുന്നുണ്ട്. അതുകൊണ്ട് അത്യന്തം സങ്കീര്‍ണവും ദുഷ്‌കരവുമായ അവസ്ഥയിലാണ് ഇന്ത്യന്‍ ഇക്കോണമി ഇപ്പോള്‍.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഉയരുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. എണ്ണ വില ബാരലിന് ഒരു ഡോളര്‍ ഉയരുമ്പോള്‍ ഇന്ത്യയുടെ ഇറക്കുമതി ചെലവ് 6700 കോടി രൂപ കൂടും.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)