അമിത മദ്യാസക്തി തടയാം; യുവാക്കളെ നേര്‍വഴിക്ക് നയിക്കാന്‍ മരുന്ന് കണ്ടെത്തി

ന്യൂയോര്‍ക്ക്: അമിത മദ്യപാനം തലച്ചോറിനെ ബാധിക്കുമെന്ന പഠനത്തിന് പിന്നാലെ അമിത മദ്യാസക്തി തടയാനുള്ള മാര്‍ഗവും കണ്ടെത്തി ഗവേഷകര്‍. കൗമാരപ്രായത്തില്‍ തലച്ചോറ് പൂര്‍ണ പക്വത നേടിയിട്ടുണ്ടാവില്ല. ഈ പ്രായത്തിലെ അമിതമദ്യപാനം തലച്ചോറിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. കൂടാതെ കൗമാരപ്രായത്തിലെ അമിത മദ്യപാനം പിന്നീട് പ്രായപൂര്‍ത്തിയാകുമ്പോള്‍ മദ്യത്തിന് അടിമപ്പെടാനുള്ള കാരണമാവുന്നു. എന്നാല്‍ മദ്യത്തിന് അടിമയായ യുവാക്കളെ രക്ഷിച്ചെടുക്കാനും മദ്യത്തില്‍ നിന്നും മുക്തരാക്കാനും ഗവേഷകര്‍ വികസിപ്പിച്ച പ്ലസ്‌നാല്‍ട്രിക്‌സോണ്‍ എന്ന മരുന്ന് വികസിപ്പിച്ചെടുത്തു. അമിതമദ്യപാനം കൗമാരക്കാരുടെ തലച്ചോറിനുണ്ടാക്കുന്ന ആഘാതം ഈ മരുന്ന് കുറയ്ക്കുമെന്ന് ന്യൂറോഫാര്‍മക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. തലച്ചോറിലെ പ്രതിരോധവ്യവസ്ഥ മെച്ചപ്പെടുത്തുകയാണ് മരുന്ന് ചെയ്യുന്നത്. എലികളില്‍ പരീക്ഷണം വിജയമായിരുന്നെന്ന് അഡ്‌ലേഡ് സര്‍വകലാശാലാ പ്രൊഫസര്‍ മാര്‍ക് ഹച്ചിന്‍സണ്‍ പറഞ്ഞു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)