രണ്ടു കിലോ കുറഞ്ഞെങ്കിലും കുട്ടികള്‍ പൂര്‍ണ്ണ ആരോഗ്യവാന്മാര്‍: തായ് ഗുഹയില്‍ അകപ്പെട്ട കുട്ടികളുടെ പുതിയ ചിത്രങ്ങള്‍ പുറത്ത്

Thai cave rescue

ബാങ്കോക്ക്: തായ്ഗുഹയില്‍ അകപ്പെട്ട കുട്ടികളുടെ ആരോഗ്യനില തൃപ്തികരണമാണെന്ന് ആശുപത്രി അറിയിച്ചു. കുട്ടികളില്‍ പലര്‍ക്കും ഒന്നും, രണ്ടും കിലോ തൂക്കം കുറഞ്ഞിട്ടുണ്ടെങ്കിലും ഏവരും പൂര്‍ണ്ണ ആരോഗ്യവാന്മാരണെന്നാണ് വിവരം. ഇവരുടെ ഏറ്റവും പുതിയ ചിത്രങ്ങളും, വീഡിയോകളും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.


 ആദ്യം പുറത്തെത്തിച്ച നാലു കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളെ കാണാന്‍ സാധിച്ചു. അവസാനം പുറത്തെത്തിച്ച ഒരു കുട്ടിക്ക് മാത്രം ശ്വാസകോശത്തില്‍ അണുബാധയുണ്ട്. പതിനേഴു ദിവസത്തെ ദുരിക്കയത്തില്‍ രണ്ടു കിലോ ഭാരം കുറഞ്ഞുവെങ്കിലും മറ്റു ശാരീരിക പ്രശ്നങ്ങളില്ല. അണുബാധയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി കുടുംബാംഗങ്ങള്‍ക്ക് കുട്ടികളെ സന്ദര്‍ശിക്കാന്‍ സാധിക്കില്ല. ആശുപത്രിയില്‍ ഗ്ലാസിനപ്പുറം നിന്നാണ് അവര്‍ തങ്ങളുടെ പൊന്നോമനകളെ ഒരുനോക്ക് കണ്ടത്. ഒരാഴ്ചയ്ക്കു ശേഷം ഇവര്‍ക്കു ആശുപത്രി വിടാമെന്നാണ് സൂചന.


ലോകകപ്പ് ഫൈനലിലെത്തിയ ഫ്രാന്‍സും, സെമിയില്‍ പോരാട്ടത്തിനിറങ്ങുന്ന ഇംഗ്ലണ്ട് ടീമും രക്ഷാപ്രവര്‍ത്തകരെ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ഫ്രാന്‍സ് സൂപ്പര്‍ താരം പോള്‍ പോഗ്ബ സെമി വിജയം കുട്ടികള്‍ക്ക് സമര്‍പ്പിച്ചു. ഇംണ്ട് താരങ്ങളായ ശെകല്‍ വോക്കറും ജാക് ബട്ലന്‍ഡും കുട്ടികള്‍ക്ക് ഫുട്ബോള്‍ കിറ്റ് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകകപ്പ് ഫൈനല്‍ കാണാനും ഈ കുട്ടി സംഘത്തിനും പരിശീലകനും ഫിഫയുടെ പ്രത്യേക ക്ഷണമുണ്ട്.ജൂണ്‍ 23 ന് ഗുഹയിലകപ്പെട്ട പരിശീലകനുള്‍പ്പെട്ട 13 അംഗ കുട്ടി സംഘത്തെ 17 ദിവസത്തിനു ശേഷമാണ് പുറത്തെത്തിച്ചത്.

 

 

 

 

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)