'ഒരിക്കലും ചോരാത്ത ഊര്‍ജ്ജവും, എന്തും സാധ്യമെന്ന മനോഭാവവും ഉള്ളത് കൊണ്ട് താങ്കളെ ഇവിടെക്ക് ക്ഷണിക്കുന്നു'; പ്രമുഖ ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല മേധാവിയെ പോണ്‍ സിനിമയിലേക്ക് ക്ഷണിച്ച് നിര്‍മ്മാണ കമ്പനി

tesla ceo,porn ,movie,industry,invite

ന്യൂയോര്‍ക്ക് : മുന്‍നിര ഇലക്ട്രിക് കാര്‍ നിര്‍മ്മാണ കമ്പനിയായ ടെസ്‌ലയുടെ സിഇഒ ഇലോണ് മസ്‌കിന് പോണ്‍ സിനിമ മേഖലയില്‍ നിന്ന് അപ്രതീക്ഷിത ക്ഷണം. പോണ്‍ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ എക്‌സ് ബ്ലേഡാണ് ടെസ്‌ല മേധാവിയെ അഭിനയിക്കുന്നിനായി ക്ഷണിച്ചിരിക്കുന്നത്.

ഇലോണ് മസ്‌കിന് 150,000 ഡോളറാണ് പോണ്‍ സിനിമയില്‍ അഭിനയിക്കുന്നതിന് ( ഒരു കോടി 10 ലക്ഷം രൂപ) എക്‌സ് ബ്ലേഡ് വാഗ്ദാനം ചെയ്തിരിക്കുന്ന പ്രതിഫലം. കൂടാതെ പുകവലി ഉത്പന്നങ്ങള്‍ കമ്പനി നല്‍കുമെന്നും എക്‌സ് ബ്ലേഡ് കമ്പനി സിഇഒ ജെഫ് ഡില്ലോണ്‍, ടെസ്‌ല മേധാവി ഇലോണ് മസ്‌കിന് അയച്ച കത്തില് വ്യക്തമാക്കി.

താങ്കളുടെ സാഹസികതയും, ഒരിക്കലും ചോരാത്ത ഊര്ജ്ജവും, എന്തും സാധ്യമെന്ന മനോഭാവവുമാണ് താങ്കളെ ഇതിലേക്ക് ക്ഷണിക്കാന്‍ പ്രേരിപ്പിച്ചത്. ഷൂട്ടിംഗ് ദിനങ്ങള്‍ ്ജീവിതകാലം മുഴുവന്‍ ഓര്‍ക്കാനുള്ള മധുര സ്മരണകളാകും നല്‍കുന്നത്. ഞങ്ങളുടെ ഈ ഓഫര്‍ എത്രയും വേഗം പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു.എന്ന് കത്തില്‍ പറയുന്നു.

എന്നാല് ഇതിനോട് ടെസ്‌ല മേധാവി ഇതുവരെ പ്രതികരിച്ചിട്ടില്ല.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)