ഭാര്യ ഇല്ലാത്ത സമയം നോക്കി വീട്ടില്‍ വിളിച്ചു വരുത്തി ബലാല്‍സംഗം ചെയ്തു: പ്രശസ്ത സംവിധായകനെതിരെ നടി

actress sunitha,director,crime,movie


ഞെട്ടിക്കുന്ന ചിത്രങ്ങളും വെളിപ്പെടുത്തലുമായി രംഗത്തെത്തിയ നടി ശ്രീ റെഡ്ഡിയുടെ പിന്നാലെ നിരവധി നടികളാണ് പീഡനാരോപണങ്ങളുമായി തെലുഹ്ക് സിനിമ മേഖലയില്‍ നിന്നും രംഗത്തു വരുന്നത്. ശ്രീ റെഡ്ഡിയാവട്ടെ ദിവസവും ഓരോ പീഡനക്കഥ വീതമാണ് പുറത്തു വിടുന്നത്.

ഇതിനു പിന്നാലെയാണു തെലുങ്കു നടി സുനിത സംവിധായകനും നിരൂപകനുമായ കാത്തി മഹേഷിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിരുക്കുന്നത്. ഒരു പ്രമുഖ ചാനലില്‍ കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചക്കിടയിലായിരുന്നു ഈ വെളിപ്പെടുത്തല്‍.

തെലുങ്കു സിനിമ ലോകത്തു വലിയ ഞെട്ടലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടാക്കിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഫേസ്ബുക്ക് വഴിയാണു കാത്തിയുമായി താന്‍ സൗഹൃദത്തിലായത്.ബിഗ് ബോസില്‍ നിന്ന് അദ്ദേഹം പുറത്തായ സമയത്ത് അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ താന്‍ ഫോണ്‍ ചെയ്തിരുന്നു.

ഈ സമയം അദ്ദേഹം തന്നെ ഹൈദരാബാദിലെ വീട്ടിലേയക്കു ക്ഷണിച്ചു. ഇതിനു ശേഷം ഭാര്യയോടു ലഖ്‌നൗവിലേയ്ക്കു പോകുകയാണ് എന്നു കള്ളം പറഞ്ഞ് കാത്തി എന്നെ കാണാന്‍ ഹൈദരാബാദില്‍ വന്നത്.

തുടര്‍ന്ന് അദ്ദേഹത്തിന്റെ ഈ വീട്ടില്‍ വച്ചു താനുമായി ശരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ ഇതിനു തയ്യാറാകാത്തതിനെ തുടര്‍ന്ന് ബലമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതു കഴിഞ്ഞ് 500 രൂപ മുഖത്തേയ്ക്ക് എറിഞ്ഞു നല്‍കുകയുംചെയ്തു. എന്നാല്‍ ആരോപണം കാത്തി മഹേഷ് തള്ളി. മാനഹാനി വരുത്തിയ തരത്തില്‍ ആരോപണം ഉന്നയിച്ചതിനു യുവതിക്കെതിരെ കേസ് കൊടുക്കും എന്നും കാത്തി മഹേഷ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)