BSNL വരിക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പുതിയ ടെക്നോളോജിയുമായി BSNL എത്തുന്നു .BSNL അവരുടെ പുതിയ 5ജി ടെക്നോളജി ഇന്ത്യയില്‍ എത്തിക്കുന്നു. അടുത്തവര്‍ഷം ലോകമെമ്പാടും
5ജി ടെക്നോളജി എത്തുമെന്നാണ് കരുതപ്പെടുന്നത് .
എന്നാല്‍ ആദ്യമായി ഇന്ത്യയില്‍ 5ജി ടെക്നോളജി കൊണ്ടുവരുന്നത് BSNL ആകും എന്നാണ് BSNL ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍ വ്യക്തമാക്കുന്നത് .2019 -2020 ല്‍ പുതിയ സാങ്കേതിക അഡ്വാന്‍സ് ടെക്നോളജി കൊണ്ടുവരും എന്നാണ് പറയുന്നത്.
5ജി എത്തിക്കഴിഞ്ഞാല്‍ പ്രതിവര്‍ഷം 50 ലക്ഷത്തിനു മുകളില്‍ വരിക്കാരെ കൊണ്ടുവരാനാകും എന്നാണ് കരുതപ്പെടുന്നത്. 5ജി ഡെവലപ്പിംഗ് ചെയുന്നതിനായി നോക്കിയ ,എന്‍ടിടി പോലെയുള്ള കമ്പനികളുമായി കരാറില്‍ എത്തി എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ .
അടുത്തവര്‍ഷത്തോടെ BSNL ല്‍ നിന്നും പുതിയ ടെക്നോളജി പ്രതീക്ഷിക്കാം. എന്നാല്‍ പുതിയ 5ജി ടെക്നോളോജിയ്ക്ക് മുന്നോടിയായി 4ജി സര്‍വീസുകള്‍ കേരളത്തില്‍ മുഴുവനും ഉടന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു.
Discussion about this post