വാഷിംഗ്ടണ്‍: അടിമുടി മാറാനൊരുങ്ങി ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ എഫ്8 ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പുതിയ തീരുമാനങ്ങളും മാറ്റങ്ങളും പ്രഖ്യാപിച്ചത്.
സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള പുനര്‍ രൂപകല്‍പനയാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നതെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു. പ്രധാനമായും സ്വകാര്യതയാണ് സുക്കര്‍ബര്‍ഗിന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടത്. ആഗോള തലത്തില്‍ ഏറെ നാളുകളായി സ്വകാര്യതയുടെ പേരില്‍ ഫേസ്ബുക്ക് പഴി കേള്‍ക്കുന്നുണ്ട്.
‘ഭാവി സ്വകാര്യമാണ്’ എന്ന് പ്രഖ്യാപിച്ച് തുടങ്ങിയ എഫ് 8 കോണ്‍ഫറന്‍സിന്റെ മുഖപ്രസംഗത്തില്‍ സ്വകാര്യതയുടെ പേരില്‍ തങ്ങള്‍ക്ക് ചീത്തപ്പേരുണ്ടെന്ന് സുക്കര്‍ബര്‍ഗ് ഒരിക്കല്‍ കൂടി തുറന്ന് സമ്മതിച്ചു. എങ്കിലും സ്വകാര്യതയിലാണ് തങ്ങള്‍ ശ്രദ്ധ ചെലുത്തുന്നതെന്നും വിവിധ ഉല്‍പ്പന്നങ്ങള്‍ പുനര്‍ രൂപകല്‍പന ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.