ലോകമെമ്പാടുമുള്ള കോടിക്കണക്കിനുള്ള ഉപയോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചറുകള്‍. ഇനി മുതല്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിയില്ല. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍ സംവിധാനമാണ് പുതിയ അപ്ഡേഷനിലൂടെ വാട്‌സ്ആപ്പ് നടപ്പിലാക്കുന്നത്. ഏറ്റവും പുതിയ അപ്ഡേഷനായ 2.19.71 ലാണ് ഈ പുതിയ മാറ്റമുണ്ടാകുക.
ബയോമെട്രിക് ഓഥന്റിക്കേഷന്‍ ഉപയോഗിക്കുന്നതിലൂടെയാണ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്ന രീതി ബ്ലോക്ക് ചെയ്യാന്‍ സാധിക്കുന്നത്. ആന്‍ഡ്രോയ്ഡ് പതിപ്പുകളിലാണ് ഈ മാറ്റം. വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്നവര്‍ ഫിംഗര്‍ പ്രിന്റ് വെരിഫിക്കേഷന്‍ ഓണ്‍ ചെയ്താല്‍ പിന്നീട് പരസ്പരം അയയ്ക്കുന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ കഴിയില്ല. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗിച്ച് വാട്സ്ആപ്പ് അണ്‍ലോക്ക് ചെയ്താല്‍ മാത്രമേ പിന്നീട് സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കുകയുള്ളൂ.
ഫിംഗര്‍പ്രിന്റ് ഓഥന്റിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യാത്തവര്‍ക്ക് പഴയപോലെത്തന്നെ മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിയും. വാട്സ്ആപ്പ് ഐഒഎസ് പതിപ്പില്‍ മുന്‍പേതന്നെ ഈ സംവിധാനം കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ ബീറ്റാ പതിപ്പില്‍ക്കൂടി പുതിയ മാറ്റം നടപ്പിലാക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. നിലവില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇപ്പോഴുള്ള രീതിയില്‍ത്തന്നെ വാട്ടസാപ്പ് ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ അപ്ഡേറ്റ് ചെയ്യുന്നതോടെ മാറ്റം വരും.