കുഞ്ഞന്‍ പ്രിന്റര്‍ വിപണിയിലെത്തിച്ച് എച്ച് പി. എച്ച് പിയുടെ ഏറ്റവും പുതിയ പോര്‍ട്ടബിള്‍ ഫോട്ടോ പ്രിന്ററായ എച്ച് പി സ്പ്രോക്കറ്റ് പ്ലസ് ആണ് വിപണിയിലെത്തിയത്. കൂടെ കൊണ്ടു നടക്കാവുന്ന തരത്തിലുള്ള ഏറ്റവും ചെറിയ പ്രിന്ററാണ് എച്ച് പി സ്പ്രോക്കറ്റ് പ്ലസ്. 2.3 മുതല്‍ 3.4 വരെ ഇഞ്ചുള്ള ഫോട്ടോകള്‍ പ്രിന്റു ചെയ്യാന്‍ സാധിക്കും. ആന്‍ഡ്രോയിഡിലും ഐഒഎസ്സിലും പ്രവര്‍ത്തിക്കുന്ന സ്പ്രോക്കറ്റ് ആപ്പ് വഴി പ്രിന്റര്‍ അപ്പ്ഗ്രേഡ് ചെയ്യാം. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ വരുന്ന ഫോട്ടോകള്‍ നേരിട്ട് പ്രിന്റ് ചെയ്യാനും സംവിധാനമുണ്ട്.
സ്പ്രോക്കറ്റ് ആപ്പ് വഴി ഫോട്ടോകളില്‍ എഴുത്തുകള്‍ ബോര്‍ഡറുകള്‍ സ്റ്റിക്കറുകള്‍,ഇമോജികള്‍ എന്നിവ പതിപ്പിച്ച് ഫോട്ടോ കൂടുതല്‍ മനോഹരമാക്കാന്‍ കഴിയും. എച്ച് പി സ്പ്രോക്കറ്റ് പ്രിന്റര്‍ മൊബൈല്‍ ഫോണുമായും ബ്ളൂട്ടൂത്ത് വഴി ബന്ധിപ്പിക്കാം. പ്രത്യേകമായി മഷിയോ മറ്റോ ഉപയോഗിക്കാതെ 2.3,3.4 ഇഞ്ച് ചിത്രങ്ങള്‍ സിങ്ക് ടെക്നോളജി വഴി പുറത്തെത്തിക്കാം. 8999 രൂപയാണ് ആമസോണില്‍ പ്രിന്ററിന്റെ വില. 799 രൂപമുതല്‍ എച്ച് പി സിങ്ക് പേപ്പറുകള്‍ ലഭ്യമാണ്. 10,20 എണ്ണമുള്ള പേപ്പര്‍ പാക്കുകളായും ലഭിക്കും. കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളില്‍ പ്രിന്റര്‍ ഇന്ത്യയില്‍ ലഭ്യമാകും.
ഉപഭോക്താക്കളോടുള്ള തങ്ങളുടെ അടുപ്പമാണ് സ്പ്രോക്കറ്റിന്റെ നിര്‍മ്മാണത്തെ സ്വാധീനിച്ചത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ നല്ല ഓര്‍മകളെ ഫോട്ടോകളാക്കി സൂക്ഷിക്കാന്‍ പുതിയ പ്രിന്റര്‍ സഹായിക്കുമെന്നും എച്ച്പി ഇന്ത്യ എംഡി സുമീര്‍ ചന്ദ്ര പറഞ്ഞു.
Discussion about this post