ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ എവിടെയും സുരക്ഷിതരല്ല. പെപ്പര്‍ സ്‌പ്രേ പോലുള്ളവ മിക്ക സ്ത്രീകളും കൈയ്യില്‍ കരുതാറുണ്ട്. എന്നാല്‍ ഇത് ബാഗില്‍ നിന്നെടുക്കാനുള്ള സാവകാശം പലപ്പോഴും ലഭിക്കില്ല. ഇപ്പോഴിതാ പുതിയ പരീക്ഷണങ്ങളുമായി എത്തിയിരിക്കുകയാണ് പൂജ കുബ്‌സാദ്, വിഷ്ണു സുരേഷ്, രാജേന്ദ്ര ബാഹബു എന്നിവര്‍.
നീലിറ്റിലെ ആറ് മാസത്തെ എംബഡഡ് സിസ്റ്റം ഡിസൈനര്‍ പിജി വിദ്യാര്‍ത്ഥികളാണ് ഇവര്‍. മൈക്രോ കണ്‍ട്രോളര്‍ ,സെന്‍സര്‍ എന്നിവ ഷൂവില്‍ ഘടിപ്പിച്ചിരിക്കുന്നു. അതിനുശേഷം നമ്മുടെ സ്മാര്‍ട്ട് ഫോണില്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. അതില്‍ പോലീസിന്റെയോ നമ്മുടെ അടുത്ത ബന്ധുക്കളുടെയോ നമ്പറുകള്‍ സേവ് ചെയ്തിടുക.
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോളും മറ്റും ബ്ലൂടൂത്ത് ഓണ്‍ചെയ്ത് ഫോണ്‍ ബാഗിലിടുക. ശേഷം ആപകടം ഉണ്ടായാല്‍ ഷൂ അഴിക്കുമ്പോള്‍ സേവ് ചെയ്ത മൂന്ന് നമ്പറുകളിലേക്ക് സന്ദേശം പോകും. എവിടെ നിന്നാണോ ഷൂ അഴിച്ചത് ജിപിഎസ് വഴി ആ സ്ഥലം മനസിലാക്കാന്‍ സാധിക്കും. ഉടന്‍ ഈ ഷൂ ആയിരം രൂപയോളം നിരക്കില്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വിദ്യാര്‍ത്ഥികള്‍.
Discussion about this post