പോയവര്‍ഷം മാത്രം ഗൂഗിള്‍ ആപ്പിളിന് നല്‍കിയത് 9.5 ബില്യണ്‍ ഡോളര്‍(ഏകദേശം 6,75,21,25,00,000 രൂപ). ട്രാഫിക് അക്വിസിഷന്‍ കോസ്റ്റ്(TAC) എന്ന പേരില്‍ iOS ഉത്പന്നങ്ങളില്‍ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി ഗൂഗിളിനെ കാണിക്കാനാണ് ഈ വന്‍തുക ഗൂഗിള്‍ ആപ്പിളിന് നല്‍കിയതെന്നാണ്. ആപ്പിളിന്റെ സേവന വരുമാനത്തിലെ പ്രധാന പങ്കാണ് ഗൂഗിള്‍ നല്‍കിയ T.A.C.
ഒറ്റനോട്ടത്തില്‍ ആപ്പിളിന് വന്‍ നേട്ടമാണെന്ന് തോന്നുമെങ്കിലും കാര്യങ്ങള്‍ ആപ്പിളിന് അത്ര അനുകൂലമല്ലെന്നാണ് സാമ്പത്തിക സേവന ദാതാക്കളായ ഗോള്‍ഡ്മാന്‍ സാക്സിന്റെ വിലയിരുത്തല്‍. ചൈനയടക്കമുള്ള ആപ്പിളിന്റെ പ്രധാന ഐഫോണ്‍ വിപണിയില്‍ കാര്യങ്ങള്‍ അവര്‍ക്ക് അത്ര അനുകൂലമല്ല. വളര്‍ച്ചാ നിരക്കിലുണ്ടാകുന്ന കുറവിനൊപ്പം ഗൂഗിള്‍ പോലുള്ള കമ്പനികളില്‍ നിന്നും T.A.C പോലുള്ള വിഭാഗത്തിലെ വരുമാനത്തെ ആശ്രയിച്ച് മുന്നോട്ടുപോകുന്നത് ആപ്പിളിന് ദോഷം ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
ആപ്പിളിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തിന്റെ പട്ടികയില്‍ മൂന്നാം സ്ഥാനം ഗൂഗിളിന്റെ വിഹിതമുള്ളത്. ഇത് വരും 2019ലും സമാനമായ രീതിയില്‍ തുടര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. എങ്കിലും ആപ്പിള്‍ സ്വന്തം സേവനങ്ങളില്‍ നിന്നും ഉത്പന്നങ്ങളില്‍ നിന്നുമുള്ള വരുമാനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുകയാണ് ചെയ്യേണ്ടതെന്നും ഗോള്‍ഡ്മാന്‍ സാക്സ് നിര്‍ദേശിക്കുന്നുണ്ട്. അല്ലെങ്കില്‍ ഇന്നത്തെ വരുമാനം ഭാവിയില്‍ ആപ്പിളിന്റെ വരുമാനത്തില്‍ പെട്ടെന്നുള്ള ഇടിവുണ്ടാക്കാന്‍ കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.