ന്യൂഡല്‍ഹി: ടവറുകളും കേബിള്‍ ശൃംഖലയും 1.07 ലക്ഷം കോടിക്ക് വില്‍ക്കാനൊരുങ്ങി ജിയോ. കാനഡ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ ബ്രൂക്ഫീല്‍ഡിനാണ് തങ്ങളുടെ ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ ജിയോ കൈമാറുന്നത്.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കടബാധ്യത മൂലമാണ് ടെലികോം സൗകര്യങ്ങള്‍ വില്‍ക്കാനൊരുങ്ങുന്നതെന്നാണ് സൂചന. ജിയോ ഉപയോഗപ്പെടുത്തുന്ന 2.2 ലക്ഷം ടവറുകളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ ജിയോ വാടകയ്ക്ക് എടുത്ത ടവറുകളാണ് ഏറെയും. മൂന്നു ലക്ഷം റൂട്ട് കിലോമീറ്റര്‍ ഒപ്ടിക് ഫൈബര്‍ ശൃംഖല ജിയോയ്ക്ക് ഇന്ത്യയിലുണ്ട്. ഇതും ചേര്‍ത്താണ് വില്‍പ്പന നടത്തുക.
പുതിയ വില്‍പ്പന ടെലികോം രംഗത്ത് ബാധ്യതകള്‍ ഒഴിവാക്കി കൂടുതല്‍ നിക്ഷേപത്തിന് റിലയന്‍സ് ജിയോയെ സഹായിക്കും എന്നാണ് ടെക് ലോകത്തുള്ള വിലയിരുത്തല്‍. ജിയോ തങ്ങളുടെ അടിസ്ഥാന സൗകര്യം ദീര്‍ഘ കാലത്തേക്കുള്ള നടത്തിപ്പ് ബ്രൂക്ഫീല്‍ഡിനെ ഏല്‍പ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ റിലയന്‍സ് പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ വില്‍പ്പന നടന്നു കഴിഞ്ഞാല്‍ ഇന്ത്യന്‍ ടെലികോം മേഖലയില്‍ ഏറ്റവുമധികം അടിസ്ഥാന സൗകര്യങ്ങളുള്ള കമ്പനിയായി ബ്രൂക്ഫില്‍ഡ് മാറും.
Discussion about this post