സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചതിനു പിറകെ, സ്പോര്‍ട്സ് ഷൂവുമായി ഷവോമി. ‘എം.ഐ മെന്‍സ് സ്പോര്‍ട്സ് ഷൂ 2’വുമായാണ് (Mi Men’s Sports Shoes 2) ഷവോമി എത്തുന്നത്. നൂതനമായ സാങ്കേതികത ഉപയോഗിച്ചുള്ളതായിരിക്കും പുറത്തിറക്കുന്ന ഷൂ എന്ന് ചൈനീസ് കമ്പനി വ്യക്തമാക്കി.
5-ഇന്‍-വണ്‍ മോള്‍ഡിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പുറത്തിറങ്ങുന്ന ഷൂ അഞ്ച് വിവിധ തരം മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് അവകാശവാദം. എം.ഐ സൗണ്ട്ബാര്‍, എം.ഐ ടെലവിഷന്‍, എം.ഐ മൈക്രോ യു.എസ്.ബി, 2.5A ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് എന്നിവ ഇന്ത്യയില്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ സംരംഭവുമായി കമ്പനി എത്തിയിരിക്കുന്നത്.
കറുപ്പ്, ഗ്രേ, നീല നിറങ്ങളിലാണ് ഷൂ പുറത്തിറക്കിയിരിക്കുന്നത്. എം.ഐയുടെ ക്രൌഡ്ഫണ്ടിംഗ് സൈറ്റ് വഴി ഷൂ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 15 മുതല്‍ എം.ഐ ഷൂവിന്റെ ഷിപ്പിംഗ് ആരംഭിക്കും. 2,999 രൂപ മുതലാണ് എം.ഐ സ്പോര്‍ട്സ് ഷൂവിന്റെ വില.
Discussion about this post