ബാഴ്‌സലോണയില്‍ നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2019ല്‍ പുതിയ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി ഹുവായ്. ഫോള്‍ഡബിള്‍ ഫോണുമായ് ബന്ധപ്പെട്ട അറിയിപ്പ് കമ്പനി ഔദ്യോഗിക ട്വീറ്റര്‍ അക്കൗണ്ടിലൂടെയാണ് പങ്ക് വച്ചത്.
ഫോള്‍ഡബിള്‍ ഫോണിന്റെ മാര്‍ക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഏതൊക്കെ രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഫോണ്‍ അവതരിപ്പിക്കുക എന്ന കാര്യത്തിലും കമ്പനി വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.
പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ ഫോള്‍ഡബിള്‍ 5ജി സ്മാര്‍ട്ട്‌ഫോണിന് 7.2 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഹുവായുടെ തന്നെ ഹൈസിലിക്കണ്‍ കിരിന്‍ പ്രോസസ്സറാണ് ഫോണിനു കരുത്തു പകരുക. 5ജി നെറ്റ്-വര്‍ക്ക് സപ്പോര്‍ട്ടിനായി ബലോംഗ് 5000 മോഡവും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
Discussion about this post