ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 5ജി ഫോണുകളും 5ജി നെറ്റ്വര്‍ക്കും അവതരിപ്പിക്കാനൊരുങ്ങി ജിയോ. അടുത്ത വര്‍ഷം ഏപ്രിലില്‍ ജിയോയുടെ 5ജി ഫോണും 5ജി നെറ്റ്വര്‍ക്കും അവതരിപ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് 5ജി ഡിവൈസുകളും നെറ്റ്വര്‍ക്കുകളുടെയും പരീക്ഷണങ്ങളും പൈലറ്റ് പദ്ധതികളും നടക്കുന്നതിനിടെയാണ് ജിയോയുടെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു പ്രഖ്യാപനം എത്തിയിരിക്കുന്നത്. 5ജി ഫോണ്‍ നിര്‍മിക്കാനായി ജിയോ മുന്‍നിര കമ്പനികളുമായി നേരത്തെ തന്നെ ചര്‍ച്ച നടത്തിയിരുന്നു.
ലോകത്തൊരിടത്തും 5ജി ഡിവൈസുകളും നെറ്റ്വര്‍ക്കുകളും ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. പൂര്‍ണതോതില്‍ 5ജിയുടെ പ്രവര്‍ത്തനം ആരംഭിക്കണമെങ്കില്‍ കുറഞ്ഞത് ഒരു വര്‍ഷം കൂടി ആവശ്യമെന്നാണ് റിപ്പോര്‍ട്ട്. 5ജി നടപ്പിലാക്കാന്‍ പുതിയ ഫൈബര്‍ കേബിളുകളും അനുബന്ധ ഉപകരണങ്ങളും ജിയോ സജ്ജമാക്കി കഴിഞ്ഞു.
ദിവസവും 8,000 മുതല്‍ 10,000 ടവറുകള്‍ വരെയാണ് ജിയോ പുതിയതായി സ്ഥാപിക്കുന്നത്. ഈ ടവറുകളെല്ലാ വേണമെങ്കില്‍ 5ജിയിലും പ്രവര്‍ത്തിക്കാന്‍ കേവലം ഒരു സോഫ്‌റ്റ്വെയറിന്റെ സഹായം മതിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജിയോയ്ക്ക് പുറമെ ബിഎസ്എന്‍എല്ലും 5ജി നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
Discussion about this post