ലോക്സഭാ തെരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് പരസ്യം നല്‍കുന്നതില്‍ പുതിയ നയം പ്രഖ്യാപിച്ച് ഗൂഗിള്‍. ഗൂഗിളിന്റെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ തെരഞ്ഞെടുപ്പ് പരസ്യം നല്‍കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷനോ ബന്ധപ്പെട്ട അധികാരികളോ നല്‍കുന്ന സാക്ഷ്യപത്രം വേണമെന്നതാണ് നയത്തിലെ പ്രധാന നിബന്ധന. പരസ്യം നല്‍കുന്നതിന് മുന്‍പ് അത് നല്‍കുന്ന വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്യും.
ഈ പരിശോധന 2019 ഫെബ്രുവരി 14 മുതല്‍ ആരംഭിക്കുമെന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയിരിക്കുന്നത്. പരസ്യത്തിന് വേണ്ടി എത്രരൂപ ചിലവാക്കിയെന്ന് ജനങ്ങള്‍ക്ക് അറിയാനുള്ള അവസരവും ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി പൊളിറ്റിക്കല്‍ അഡ്വര്‍ടൈസിംഗ് ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട്, പൊളിറ്റിക്കല്‍ ആഡ്‌സ് ലൈബ്രറി എന്നിവ ഗൂഗിള്‍ അവതരിപ്പിക്കും.
ഇവയില്‍ നിന്ന് പരസ്യം നല്‍കിയ ആളെക്കുറിച്ചും ചിലവഴിച്ച തുകയെ പറ്റിയും കൃത്യമായി മനസ്സിലാക്കാന്‍ കഴിയുമെന്ന് ഗൂഗിള്‍ ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടര്‍ ചേതന്‍ കൃഷ്ണസ്വാമി ബ്ലോഗില്‍ കുറിച്ചു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അമേരിക്കയില്‍ അവതരിപ്പിച്ച പൊളിറ്റിക്കല്‍ ആഡ്‌സ് ലൈബ്രറിക്ക് സമാനമായിരിക്കും ഇന്ത്യയില്‍ പുറത്തിറക്കുന്ന സംവിധാനവും. തീയതി, ചിലവാക്കിയ തുക, വീഡിയോ, ടെക്സ്റ്റ്, ഇമേജ് എന്നിവയുടെ അടിസ്ഥാനത്തില്‍ പരസ്യങ്ങള്‍ തിരയാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
Discussion about this post