ജിമെയില്‍ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഗൂഗിള്‍. ജിമെയിലില്‍ പുതുതായി മൂന്ന് ഫീച്ചറുകളാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. മെയില്‍ അയയ്ക്കുന്ന സമയത്ത് സംഭവിച്ച തെറ്റുകള്‍ തിരുത്താനും എഡിറ്റ് ചെയ്യാനുമുള്ള ഫീച്ചറുകളാണ് ഇവ മൂന്നും.
മെയില്‍ അയക്കുന്നതിനിടയില്‍ അറിയാതെ ഏതെങ്കിലും ഡാറ്റ ഡിലീറ്റായാല്‍ അത് തിരിച്ചെടുക്കാനായി അണ്‍ഡു ബട്ടണ്‍ മെയില്‍ കംപോസിംഗില്‍ ഇടംപിടിച്ചിട്ടുണ്ട്. അതുപോലെ അറിയാതെ അണ്‍ഡു ആയിപ്പോയാല്‍ ഡാറ്റ തിരികെ കിട്ടാന്‍ റീഡു ഓപ്ഷനുമുണ്ട്.
നിലവല്‍ മെയില്‍ കംപോസംഗ് സമയത്ത് ബോള്‍ഡ്, ഇറ്റാലിക്സ്, അണ്ടര്‍ലൈന്‍ ഓപ്ഷന്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. എന്നാലിനി സ്ട്രൈക് ത്രൂ ടെക്സ്റ്റും കംപോസിംഗില്‍ ഇടംപിടിക്കും. അതിവേഗം ഇമെയില്‍ അയയ്ക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഈ ഫീച്ചര്‍ അല്‍പ്പം തടസ്സം സൃഷ്ടിക്കുമെന്ന ആരോപണം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ഫോര്‍മാറ്റില്‍ ഇമെയില്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് മൂന്നു ഫീച്ചറുകളില്‍ ഏറ്റവും മികച്ചത്. മറ്റ് ഇമെയില്‍ സേവനദാതാക്കള്‍ നേരത്തതന്നെ അവതരിപ്പിച്ച ഫീച്ചറാണിത്. അവശ്യമാണെന്നു കണ്ട് ഗൂഗിളും ഇപ്പോള്‍ അവതരിപ്പിക്കുന്നുവെന്നു മാത്രം.
ജി സ്യൂട്ട് ബ്ലോഗ് റിപ്പോര്‍ട്ടു ചെയ്യുന്നതനുസരിച്ച് കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ ഈ മൂന്നു ഫീച്ചറുകളും ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങും. ഈ ഫീച്ചുകളെ ആവശ്യമെങ്കില്‍ ഡിഫോള്‍ട്ടായും ക്രമീകരിക്കാവുന്നതാണ്.
Discussion about this post