ഐഫോണുകളുടെ സവിശേഷതകളിലൊന്നായ ഫേസ്ടൈമിലെ തകരാറ് പരിഹരിക്കാനൊരുങ്ങി ആപ്പിള്‍. വീഡിയോ ഓഡിയോ ചാറ്റിന് ഉപകാരപ്പെടുന്നതാണ് ഈ ആപ്ലിക്കേഷന്‍. എന്നാല്‍ ആപ്ലിക്കേഷനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു.
ഇതിലൂടെ വിളിക്കാന്‍ ശ്രമിച്ചാല്‍ അയാള്‍ എടുത്തില്ലെങ്കിലും അവിടെ നടക്കുന്ന സംഭവങ്ങള്‍ വിളിക്കുന്നയാള്‍ക്ക് മുന്‍ ക്യാമറ വഴി കാണാന്‍ കഴിയുന്നു എന്നതായിരുന്നു പരാതി. ഇത്തരത്തില്‍ നിരവധി വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനും ഈ പ്രശ്നം പരിഹരിക്കാനായിരുന്നില്ല. അതിനാല്‍ തന്നെ ഈ ആപ്ലിക്കേഷനുള്ള ഫോണുകളുടെ ഡിമാന്റ് കുറയുകയും ചെയ്തു. ഒടുവില്‍ പ്രശ്നമുണ്ടെന്ന് സമ്മതിച്ച കമ്പനി, അത് പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ്. അടുത്ത ആഴ്ച തന്നെ ഫേസ്‌ടൈമിന്റെ പുതിയ അപ്ഡേഷന്‍ പുറത്തു വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതുക്കിയ ഫേസ്ടൈം പതിപ്പില്‍ മുമ്പുണ്ടായിരുന്ന ചില ഫീച്ചറുകള്‍ പ്രത്യേകിച്ച് ഗ്രൂപ്പ് കോള്‍ ഉണ്ടാവില്ലെന്നും പറയപ്പെടുന്നു.
Discussion about this post