ഒപ്പോയുടെ സഹ സംരംഭമായ റിയല്‍മിയുടെ സി വണിന്റെ പുതിയ പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്. 2ജിബി റാം+32 ജിബി സ്റ്റോറേജും 3ജിബി റാം+32 ജിബി സ്റ്റോറേജ്മുള്ള പതിപ്പുകളാണ് പുതുതായി വിപണിയിലെത്തിച്ചിരിക്കുന്നത്. പതിനായിരത്തിനും താഴെയാണ് ഈ മോഡലുകളുടെ വില എന്നതാണ് പ്രത്യേകത.
സാംസങ് അവരുടെ ഗ്യാലക്സി എം പരമ്പരയിലെ ഫോണുകള്‍ അടുത്ത് തന്നെ ഇറക്കാനിരിക്കെയാണ് റിയല്‍മിയുടെ പുതിയ നീക്കം.2ജിബി റാമും 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്മുള്ള പതിപ്പുമായാണ് സി വണ്‍ ഇന്ത്യയിലെത്തിയത്.
2ജിബി റാമും 32 ജിബി സ്റ്റോറേജ്മുള്ള മോഡലിന് 7,499 രൂപയും 3ജിബി+32 ജിബി സ്റ്റോറേജുള്ള മോഡലിന് 8,499 രൂപയുമാണ് വില. ഫെബ്രുവരി അഞ്ച് മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെയാണ് വില്‍പ്പന. കറുപ്പ്, നീല നിറങ്ങളിലാണ് ഫോണുകള്‍ എത്തുന്നത്.
എ.ഐ പിന്തുണയോടെയുള്ള ഇരട്ട ബാക്ക് ക്യാമറ(13എം.പി+2 എം.പി), സെല്‍ഫി ക്യാമറ(5എംപി), ഫേസ് അണ്‍ലോക്ക്, ആന്‍ഡ്രോയിഡ് 8.1 ഒറിയോ ആണ് ഒ.എസ്. 6.2 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ, കോണിങ് ഗൊറില്ല ഗ്ലാസ് പാനല്‍, 19:9 ആസ്പെക്ട് റേഷ്യോ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 450 പ്രൊസസര്‍ എന്നിവയാണ് പ്രത്യേകതകള്‍.
Discussion about this post