വ്യാജ പേജുകള്‍ക്കും, ഗ്രൂപ്പുകള്‍ക്കും വിലങ്ങിടാനുള്ള നടപടി ആരംഭിച്ച് ഫെയ്സ്ബുക്ക്. വ്യാജ അക്കൗണ്ടുകള്‍ ഫെയിസ്ബുക്കിന്റെ വരുമാനത്തെ പോലും ബാധിക്കുന്ന അവസ്ഥയിലെത്തിയപ്പോഴാണ് ഇനി വ്യാജന്‍മാരങ്ങനെ വിലസേണ്ടെന്ന കടുത്ത തീരുമാനത്തിലേക്ക് അധികൃതര്‍ എത്തിയിരിക്കുന്നത്.
ഫെയ്സ്ബുക്കിന്റെ നയങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളോ പേജുകളോ അണെങ്കില്‍പോലും വ്യാജമെന്ന് കണ്ടെത്തിയാല്‍ പൂര്‍ണമായും നീക്കം ചെയ്യാനും, നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകളെയോ ഉള്ളടക്കങ്ങളോ വേഗത്തില്‍ തന്നെ കണ്ടെത്താനുമാണ് ഫെയ്സ്ബുക്കിന്റെ തീരുമാനം
വിദ്വേഷ പ്രസംഗങ്ങള്‍, തെറ്റായ വാര്‍ത്തകള്‍, നഗ്നത, ലൈംഗികത, അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ എന്നിവ അതിവേഗം തന്നെ ഫെയിസ്ബുക്കില്‍നിന്നും നീക്കം ചെയ്യപ്പെടും, എന്നുമാത്രമല്ല നയങ്ങള്‍ ലംഘിച്ചതിനാല്‍ അക്കൗണ്ട് നീക്കം ചെയ്തതായി അപ്ലോഡ് ചെയ്തയാള്‍ക്ക് സന്ദേശവും ലഭിക്കും.
Discussion about this post