മൊബൈല്‍ ഫോണില്‍ പുതിയ പരീക്ഷണവുമായി സാംസങ്. ഡിസ്‌പ്ലെയില്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ഫ്രണ്ട് ക്യാമറ എന്നിവ ഇന്‍ബില്‍ഡ് ആയി രൂപം നല്‍കിയാണ് സാംസങ് തങ്ങളുടെ പുതിയ മോഡലിന് രൂപം കൊടുക്കുന്നത്. പ്രധാനപ്പെട്ട നാല് സംവിധാനങ്ങളാണ് ഡിസ്‌പ്ലെയില്‍ സാംസങ് ഉള്‍പ്പെടുത്തുന്നത്. സ്‌ക്രീനില്‍ തന്നെ വരുന്ന ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, സ്‌ക്രീനില്‍ തന്നെ സ്ഥിതി ചെയ്യുന്ന സ്പീക്കര്‍, സ്‌ക്രീനില്‍ നിന്ന് വരുന്ന വൈബ്രേഷന്‍, അണ്ടര്‍ പാനല്‍ സെന്‍സര്‍ എന്നിവയാണ് പുതിയ സംവിധാനങ്ങള്‍.
ഇതിനു പുറമെ ഡിസ്‌പ്ലെയില്‍ തന്നെയുള്ള ഫ്രണ്ട് ക്യാമറയും ഡിസ്‌പ്ലെയ്ക്ക് താഴെയായി ഒരു ഐറിസ് സെന്‍സറും ഉള്‍പ്പെടുത്തും. അടുത്തതായി പുറത്തിറങ്ങുന്ന സാംസങ് എസ് 10ല്‍ ഈ സംവിധാനങ്ങള്‍ ഉണ്ടാവുമോ എന്ന് അറിയില്ലെങ്കിലും ഉണ്ടെങ്കില്‍ ഡിസ്‌പ്ലെ സ്‌ക്രീന്‍ മാത്രമുള്ള ഒരു മുന്‍വശമായിരിക്കും ഫോണിനുണ്ടാവുക. പക്ഷെ, ഈ സാങ്കേതിക വിദ്യയില്‍ പരീക്ഷണങ്ങള്‍ നടക്കുകയാണെന്നും അത് വിജയിക്കുമെന്ന് ഉറപ്പായിട്ടില്ലെന്നും സാംസങ് മൊബൈല്‍ ന്യൂസ് ട്വീറ്റ് ചെയ്തു. വിജയിക്കുമെങ്കില്‍ 2020ല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് സാംസങ് ന്യൂസ് പറഞ്ഞു.
#Samsung is working on a new technology trying to hide the front camera underneath the display. My sources told me that there are just a hand full of prototypes using this technology. I don't think we'll see this feature in retail phones until 2020, but who knows 🤷🏽♂️
— SamsungMobile.News | Max (@Samsung_News_) October 18, 2018
Discussion about this post