നമ്മള്‍ അറിഞ്ഞിരിക്കണം, ടിക് ടോക്കിന് പിന്നിലെ വന്‍ ചതിക്കുഴികള്‍

ചൈനീസ് ആപ്പായ ടിക് ടോക്കിലൂടെ ലഭിക്കുന്ന ഡേറ്റ ചൈനീസ് സര്‍ക്കാരിനു കൈമാറ്റം ചെയ്യപ്പെടാമെന്ന് മുന്നറിയിപ്പ്.

ചൈനീസ് ആപ്പ് ആയ ടിക് ടോക്ക് തരംഗമാണിപ്പോള്‍. എന്നാല്‍ ചൈനീസ് ആപ്പായ ടിക് ടോക്കിന് പിന്നില്‍ വന്‍ ചതിക്കുഴികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ആപ്പായ ടിക് ടോക്കിലൂടെ ലഭിക്കുന്ന ഡേറ്റ ചൈനീസ് സര്‍ക്കാരിനു കൈമാറ്റം ചെയ്യപ്പെടാമെന്ന് മുന്നറിയിപ്പ്.

അതേസമയം, അനുദിനം വര്‍ധിച്ചു വരുന്ന ചൈനീസ് ആപ്പുകളുടെ ജനപ്രീതി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കടക്കം ഭീഷണിയാകുകയാണെന്നും വാര്‍ത്തകളുണ്ട്. ആദ്യകാലത്ത് ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ ചൈനയില്‍ മാത്രമാണ് പ്രശസ്തമായിരുന്നതെങ്കില്‍, ഇപ്പോള്‍ അവ ലോകമെമ്പാടും പ്രിയപ്പെട്ടതാകുന്നു. അവയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഡേറ്റയിലേക്ക് ചൈനയ്ക്ക് എളുപ്പത്തില്‍ എത്തിനോക്കാനും സാധിക്കുമത്രെ. ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ കരുതിയിരിക്കേണ്ടത് ഇന്ത്യ തന്നെയാണ്. രാജ്യത്തെ ടിക് ടോക് ഉപയോക്താക്കളുടെ എണ്ണം ഓരോ ദിവസവും കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്.

വാവെയ് പോലുള്ള ചൈനീസ് കമ്പനികളുടെ ഹാര്‍ഡ്വെയറുകള്‍ ഭീഷണിയാണെന്നു പറഞ്ഞ് അവയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്കയടക്കമുള്ള ചില പടിഞ്ഞാറന്‍ രാജ്യങ്ങള്‍. ചൈനീസ് ആപ്പുകളുടെ ഇപ്പോഴത്തെ അപ്രതീക്ഷിത കടന്നുകയറ്റവും ഗുരുതരമായ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതാണ്. ചൈനയ്ക്കുള്ളത് അതിശക്തമായ നിരീക്ഷണ സിസ്റ്റമാണ്. ഈ സിസ്റ്റത്തിന് ആപ്പുകളിലൂടെ കിട്ടുന്ന ലോകമെമ്പാടും നിന്നുള്ള മുഖങ്ങളെ മനസ്സിലാക്കിവയ്ക്കാനും വിഷമമുണ്ടാവില്ല.

ഇതിലൂടെ സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെയും സൈന്യങ്ങളുടെയും വരെ നീക്കങ്ങളെക്കുറിച്ച് അറിയാന്‍ വരെ കഴിഞ്ഞേക്കുമെന്നും സംശയിക്കുന്നു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഈ സുരക്ഷാ ഭീഷണിക്ക് വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Exit mobile version