എലിവെയ്റ്റ് വാക്കിങ് കാറ് എന്ന പുതിയ ആശയവുമായി ഹ്യുണ്ടായി. പ്രകൃതി ദുരന്തങ്ങള്‍ക്കു ശേഷം ദുര്‍ഘടമായ ഭൂപ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ഈ വാക്കിങ് കാര്‍ സാധാരണ വാഹനങ്ങളുടെ പരിമിതികളെ മറികടക്കുന്നതാണ്.
സൗത്ത് കൊറിയന്‍ കാര്‍ നിര്‍മ്മാണ കമ്പനിയായ ഹ്യുണ്ടായി ദുര്‍ഘടമായ മേഖലകളില്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന എലിവെയ്റ്റ് വാക്കിങ് കാര്‍ എന്ന ആശയം അവതരിപ്പിച്ചു. ലാസ് വേഗസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്ക് ഷോയിലാണ് എലിവെയ്റ്റ് വാക്കിങ് കാര്‍ പരിചയപ്പെടുത്തിയത്. അപകടങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും ശേഷം താറുമാറായ പ്രദേശങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതാണ് ഈ കാര്‍. സാധാരണ വാഹനങ്ങളുടെ പരിമിതികളെ എലിവെയ്റ്റ് വാക്കിങ് കാര്‍ മറികടക്കും.
പാറക്കെട്ടുകള്‍ക്ക് മുകളിലേക്ക് അനായാസം കയറുന്ന കാര്‍ വെള്ളക്കെട്ടുകളിലൂടെയും മഞ്ഞ് മൂടിയ പ്രദേശങ്ങളിലൂടെയും സഞ്ചരിക്കും. സൗകര്യാര്‍ത്ഥം നഗരപ്രദേശങ്ങളിലും ഉപയോഗിക്കാവുന്നതാണ് വാഹനമെന്ന് ഡിസൈനറായ ഡേവിഡ് ബൈറോണ്‍ പറയുന്നു. എലിവെയ്റ്റിന്റെ മോഡല്‍ പ്രദര്‍ശനം ഷോയില്‍ നടന്നു. സാങ്കേതികപരമായി നിരവധി പരീക്ഷണങ്ങള്‍ ഇനിയും നടത്താന്‍ ഉണ്ട്. വാഹനം നിരത്തിലിറങ്ങാന്‍ നല്ല ഡീലര്‍മാരെ കാത്തിരിക്കുകയാണ് ഹ്യുണ്ടായി.
Discussion about this post