ബീജിംഗ്: ആപ്പിള്‍ ഉത്പന്നങ്ങള്‍ക്കുള്ള വിലക്ക് ശക്തമാക്കി ചൈന. രാജ്യത്തെ സര്‍ക്കാര്‍ ഏജന്‍സികളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഐഫോണുകളും മറ്റ് വിദേശ ഉപകരണങ്ങളും ഓഫീസില്‍ കൊണ്ടുവരരുതെന്ന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്തു.
ദശാബ്ദങ്ങളായി വിദേശ സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും തദ്ദേശീയമായി നിര്‍മിച്ച സാങ്കേതിക വിദ്യകള്‍ പകരം ഉപയോഗിക്കാനുമുള്ള ശ്രമങ്ങള്‍ ചൈന നടത്തുന്നുണ്ട്. ബാങ്കുകളോട് തദ്ദേശീയമായി നിര്‍മിച്ച സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കുകയും സെമി കണ്ടക്ടര്‍ ചിപ്പുകള്‍ ചൈനയില്‍ തന്നെ നിര്‍മിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എട്ടോളം പ്രവിശ്യകളിലെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജീവനക്കാരോട് ചൈനീസ് ബ്രാന്‍ഡുകളുടെ ഉല്പന്നങ്ങള്‍ ഉപയോഗിക്കണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ജോലിക്കിടെ ഐഫോണുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശം നല്‍കി.