വാഷിംങ്ടണ്‍: ചില കമ്പനികള്‍ ജോലിക്കാരെ കുടുംബാംഗങ്ങളെ പോലെ കാണാറുണ്ട്. വര്‍ഷങ്ങള്‍ നീണ്ട സേവനത്തിന് പലരും സമ്മാനങ്ങളും നല്‍കാറുണ്ട്. ഇപ്പോഴിതാ ആപ്പിള്‍ കമ്പനി തന്റെ ജോലിക്കാരന് നല്‍കിയ സമ്മാനമാണ് സോഷ്യലിടത്ത് വൈറലാകുന്നത്.
ആപ്പിളില്‍ ഹ്യൂമന്‍ ഇന്റര്‍ഫേസ് ഡിസൈനറായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കോസ് അലോണ്‍സോയ്ക്കാണ് ആപ്പിളിന്റെ സമ്മാനം ലഭിച്ചിരിക്കുന്നത്. എക്സില്‍ പങ്കുവച്ച വീഡിയോ വൈറലായിരിക്കുകയാണ്. 10 വര്‍ഷം ആപ്പിള്‍ കമ്പനിയില്‍ പൂര്‍ത്തീകരിച്ചയാളാണ് മാര്‍ക്കോസ് അലോണ്‍സോ.
ദൃശ്യങ്ങളില്‍ ഇദ്ദേഹം തനിക്ക് മുന്നിലുള്ള ബോക്സ് തുറക്കുമ്പോള്‍ അതിലായി അലുമിനിയം കൊണ്ടുള്ള ഒരു സോളിഡ് മെറ്റല്‍ മൊമന്റോ കാണാം. ഈ ഫലകത്തില്‍ ജീവനക്കാരന്റെ പേരും 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ തീയതിയും കൊത്തിവച്ചിട്ടുണ്ട്.
മാത്രമല്ല ആപ്പിള്‍ സിഇഒ ടിം കുക്കിന്റെ പ്രത്യേക സന്ദേശവും അതിനൊപ്പമുണ്ട്. ആ കുറിപ്പില്‍ ‘ഈ നാഴികക്കല്ലില്‍ എത്തിയതിന് അഭിനന്ദനങ്ങള്‍. നിങ്ങള്‍ ചെയ്ത ജോലികള്‍, നിങ്ങള്‍ നേരിട്ട വെല്ലുവിളികള്‍, നിങ്ങള്‍ സാധ്യമാക്കിയ മുന്നേറ്റങ്ങള്‍. ഇവയെല്ലാം ആപ്പിളിന്റെ ദൗത്യത്തിന് അഗാധവും ശാശ്വതവുമായ സംഭാവന നല്‍കുന്നു. ആപ്പിളിലെ എല്ലാവരുടെയും പേരില്‍ നന്ദി.’ എന്ന് കുറിച്ചിട്ടുണ്ട്.
ആപ്പിളില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയതിന് അദ്ദേഹത്തെ നെറ്റിസണും അഭിനന്ദിച്ചു. ‘നിങ്ങള്‍ തകര്‍പ്പന്‍ സാങ്കേതികവിദ്യ നിര്‍മിക്കുമ്പോള്‍ ഞങ്ങള്‍ പറക്കുന്നു. ഇനിയും നിരവധി വര്‍ഷത്തെ നവീകരണത്തിനും വിജയത്തിനും നിങ്ങള്‍ക്ക് സാധിക്കട്ടെ’ എന്നാണൊരാള്‍ കുറിച്ചത്.
10 years at Apple pic.twitter.com/YYQNMzCBgx
— Marcos Alonso (@malonso) October 28, 2023
Discussion about this post