ജിമെയിലിന്റെ അടിസ്ഥാന എച്ച്ടിഎംഎല്‍ മോഡ് ഉടന്‍ ഇല്ലാതാവും. വരുന്ന ജനുവരി മുതലാണ് ഡെസ്‌ക്ടോപിനും മൊബൈല്‍ വെബിനുമുള്ള അടിസ്ഥാന എച്ച്ടിഎംഎല്‍ കാഴ്ച സംവിധാനം ഇല്ലാതാവുക.
കുറഞ്ഞ കണക്റ്റിവിറ്റി ഏരിയയിലായിരിക്കുമ്പോഴോ അധിക ആര്‍ഭാടമൊന്നുമില്ലാത ഇമെയിലുകള്‍ നോക്കാന്‍ ആഗ്രഹിക്കുന്ന സന്ദര്‍ഭങ്ങളില്‍ എച്ച്ടിഎംഎല്‍ ഉപയോഗപ്രദമായിരുന്നു.
വായിക്കാന്‍ എളുപ്പവും സ്‌ക്രീന്‍ റീഡര്‍മാര്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പവുമായിരുന്നതിനാല്‍ കാഴ്ചാപരിമിതിയുള്ളവര്‍ ഈ സംവിധാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ചാറ്റ്, സ്പെല്‍ ചെക്കര്‍, സെര്‍ച്ച് ഫില്‍ട്ടറുകള്‍, റിച്ച് ഫോര്‍മാറ്റിംഗ് തുടങ്ങി നിരവധി ഫീച്ചറുകള്‍ എച്ച്ടിഎംഎല്‍ പതിപ്പില്‍ ലഭ്യമായിരുന്നില്ല.
പഴമയിലേക്കു നമ്മെ തിരികെ നടത്തുന്ന ഒരു ഗൂഗിള്‍ ഉല്‍പ്പന്നം ഇല്ലാതാവുമ്പോള്‍ കുറഞ്ഞ കണക്റ്റിവിറ്റിക്കായി ഒരു മോഡ് ചേര്‍ക്കാന്‍ ഗൂഗിള്‍ പദ്ധതിയിടുന്നുണ്ടോ എന്ന് വ്യക്തമല്ല.