ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതക്കളായ ഷവോമി പുതിയ പവര്‍ ബാങ്ക് വിപണിയില്‍ അവതരിപ്പിച്ചു. ‘ഷവോമി എംഐ പവര്‍ ബാങ്ക് 3 പ്രോ’ ചൈനയിലാണ് കമ്പനി അവതരിപ്പിച്ചത്. 20,000 എംഎഎച്ചാണ് പവര്‍ ബാങ്കിന്റെ ബാറ്ററി കരുത്ത്.
119 യുവാന്‍ (ഏകദേശം 2,000 രൂപ) പവര്‍ ബാങ്കിന്റെ വില. ജനുവരി 11 മുതല്‍ ചൈനയില്‍ വിപണിയില്‍ ലഭ്യമായി തുടങ്ങും. എന്നാല്‍ ഇന്ത്യയിലേക്ക് പ്രൊഡക്ടിനെ എന്നെത്തിക്കും എന്ന കാര്യത്തെക്കുറിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.
രണ്ട് തരത്തിലുള്ള ചാര്‍ജിങ് രീതികളാണ് കമ്പിനി പുതിയ ടെക്നോളജിയിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍ക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും, സാധാരണ യുഎസ്ബി ടൈപ്പ്-എ പോര്‍ട്ടും നല്‍കിയിട്ടുണ്ട്. 45W ഫാസ്റ്റ് ചാര്‍ജിങ്ങാണ് യുഎസ്ബി ടൈപ്പ്-സി സപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ പവര്‍ ബാങ്ക് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ലാപ്ടോപുകളും, നോട്ട്ബുക്ക്, ആപ്പിള്‍ മാക്ബുക്ക് പ്രോ, മാക്ബുക്ക് എയര്‍, ഗൂഗിള്‍ പിക്സല്‍ബുക്ക് പോലുള്ള ലാപ്ടോപ്പുകള്‍ ചാര്‍ജ് ചെയ്യാനാകുമെന്ന് ചൈനീസ് വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
20,000 എംഎഎച്ചിന്റെ ലിഥിയം പോളിമര്‍ ബാറ്ററിയാണ് പുതിയ പ്രൊടക്ടില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ ചാര്‍ജിങ്ങിന് 11 മണിക്കൂറും 45W ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നതിന് നാലര മണിക്കൂറ് മാത്രം മതിയെന്നും കമ്പനി അവകാശപ്പെടുന്നു.
ഒപ്പോ അടുത്തിടെ അവതരിപ്പിച്ച ‘ഒപ്പോ സൂപ്പര്‍ വിഒസി’ പവര്‍ ബാങ്കാണ് ഷവോമിയുടെ വിപണിയിലെ എതിരാളി. 50 വോള്‍ട്ട് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഒപ്പോയുടെ പുതിയ പവര്‍ ബാങ്ക്. വിപണിയില്‍ ഷവോമിയുടെ പുതിയ പവര്‍ ബാങ്കിനെക്കാളും ഇരട്ടി വിലയാണ് ഒപ്പോയ്ക്ക്. ഒപ്പോ സൂപ്പര്‍ വിഒഒസിയ്ക്ക് 399 യുവാന്‍ (ഏകദേശം 4,000രൂപ) ആണ് വില.
Discussion about this post