‘വൈ’ (Y) ശ്രേണിയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിച്ച് ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാണ കമ്പനിയായ വാവെയ്. വിയറ്റ്‌നാമിലാണ് മോഡല്‍ അവതരിപ്പിച്ചത്. ‘വാവെയ് വൈ 7 പ്രോ’ (Huawei Y7 Pro) എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചന. സെല്‍ഫി ക്യാമറക്ക് പ്രാധാന്യം നല്‍കിയാണ് ഫോണ്‍ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 39,90,000 വിയറ്റ്നാം ഡോങ്സാണ് ഫോണിന്റെ വില. ഇന്ത്യയില്‍ ഇത് ഏകദേശം 11,900 രൂപ വരെ വില പ്രതീക്ഷിക്കാം.
6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയോടെയാണ് ഫോണ്‍ എത്തുന്നത്. ക്വാല്‍കോം സ്‌നാപ്ട്രാഗണ്‍ 450 ആണ് പ്രൊസസര്‍. 3 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് അടിസ്ഥാന വോരിയന്റിന്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ വികസിപ്പിക്കാനും കഴിയും. ആന്‍ഡ്രോയിഡ് ഒറിയോ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ബ്ലു, കറുപ്പ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രത്യേകതയും ഫോണിനുണ്ട്.
സെല്‍ഫി ക്യാമറക്ക് പ്രാധാന്യം നല്‍കിയുള്ള വാട്ടര്‍ഡ്രോപ് നോച്ച് ഡിസ്‌പ്ലെയാണ് ഫോണിന്റെ ആകര്‍ഷണം. 16 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ. പിന്നില്‍ എല്‍ഇഡി ഫ്ളാഷ്, f/1.8 അപെര്‍ച്ചര്‍ എന്നിവയുള്ള 13 മെഗാപിക്‌സലിന്റെയും, f/2.4 അപെര്‍ച്ചറോട് കൂടിയ 2 മെഗാപിക്‌സലിന്റെയും ഇരട്ട ക്യാമറകളും ഫോണില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 4000 എംഎഎച്ചാണ് ബാറ്ററി കരുത്ത്.
4G VoLTE, Wi-Fi 802.11 b/g/n, ബ്ലൂടൂത്ത് 4.2, ജിപിഎസ്+GLONASS എന്നിവയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 158.92×76.91×8.1 മില്ലീമീറ്റര്‍ വലുപ്പമുള്ള വാവെയ് വൈ7 പ്രോയുടെ ഭാരം 168 ഗ്രാമാണ്. സെക്യൂരിറ്റി ഫീച്ചറുകളായ ഫേസ് അണ്‍ലോക്ക്, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങിയവയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലേക്ക് ഉടന്‍ തന്നെ എത്തുമെന്നാണ് വിവരം. യൂറോപ്യന്‍ വിപണി ലക്ഷ്യമിട്ട് വാവെയ് പി സ്മാര്‍ട്ട് എന്നൊരു മോഡലും അടുത്തിടെ അവതരിപ്പിച്ചിരുന്നു.