കഴുത്തില്‍ ചുറ്റി നടക്കാം, ഇഷ്ടമുള്ള പാട്ടു കേള്‍ക്കാം; യാത്രാ പ്രേമികളുടെ ഇഷ്ടതോഴനായി ‘ബോസ് സൗണ്ട്-വെയര്‍ കംപാനിയന്‍’

സിലികോണ്‍ നിര്‍മിത ബോഡിയില്‍ ഫ്ളെക്സിബിലിറ്റിക്കായി സ്റ്റീല്‍ വയറാണ് ഉപയോഗിച്ചിരിക്കുന്നത്

ഇനി ഇഷ്ടമുള്ള പാട്ട് കഴുത്തില്‍ ചുറ്റി നടന്നു കേള്‍ക്കാം. ബോസ് സൗണ്ട്-വെയര്‍ കംപാനിയനാണ് ഇത്തരം സ്പീക്കറുകളില്‍ വിപണിയിലെ താരം. വര്‍ഷങ്ങള്‍ക്കു മുന്‍പ് സെന്നൈസര്‍ ഇത്തരം മോഡലിനെ അവതരപ്പിച്ചിരുന്നുവെങ്കിലും പുത്തന്‍ സാങ്കേതികവിദ്യയുടെ മികവില്‍ ബോസ് തരംഗമാവുകയായിരുന്നു. ഇന്ന് യാത്രാ പ്രേമികളുടെ ഇഷ്ടതോഴനാണ് സൗണ്ട്-വെയര്‍ കംപാനിയന്‍.

സിലികോണ്‍ നിര്‍മിത ബോഡിയില്‍ ഫ്ളെക്സിബിലിറ്റിക്കായി സ്റ്റീല്‍ വയറാണ് ഉപയോഗിച്ചിരിക്കുന്നത്. മിഡ്നൈറ്റ് ബ്ലൂ, ഹെതര്‍ ഗ്രേ, ഡൈര്‍ക്ക് പ്ലം എന്നിങ്ങനെ വിവിധ നിറഭേദങ്ങളില്‍ കംപാനിയന്‍ ലഭിക്കും.

വെയറബിള്‍ സ്പീക്കറുകളില്‍ അഗ്രഗണ്യന്മാരാണ് ബോസ്. ക്വാളിറ്റിയില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ബോസ് സ്പീക്കറുകളും ഹെഡ്ഫോണുകളും ഉപയോഗിക്കുന്നവര്‍ക്കത് മനസ്സിലാകും. സൗണ്ട്-വെയര്‍ കംപാനിയനില്‍ ശബ്ദത്തിന്റെ മാന്ത്രികത സൃഷ്ടിക്കാനായി നിരവധി അത്യാധുനിക സംവിധാനങ്ങള്‍ കമ്പനി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ബാസ് റെസ്പോണ്‍സും, തുറന്ന ശബ്ദവും ഇതിനു തെളിവാണ്. ചെറിയ ഓരോ ശബ്ദവും കൃത്യതയോടെ കേള്‍ക്കാം.

ശബ്ദത്തിന്റെ മാന്ത്രികത ഇരു ചെവികളിലും കൃത്യമായി എത്തിക്കാന്‍ സാങ്കേതികവിദ്യകളാല്‍ നിറഞ്ഞ രണ്ടു സ്പീക്കറുകള്‍ ഇരുവശത്തുമായി ഇടംപിടിച്ചിട്ടുണ്ട്. ഇരുവശങ്ങളിലെ സ്പീക്കറുകളിലും മൈക്രോഫോണ്‍ ഘടിപ്പിച്ചിട്ടുണ്ട്. മിഴിവാര്‍ന്ന വോയിസ് കോളിംഗിനാണ് ഈ സംവിധാനം. സ്പീക്കര്‍ പ്രവര്‍ത്തിപ്പിക്കുന്ന സമയത്ത് റോബോട്ടിക് ഫീമെയില്‍ ശബ്ദമാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. 12 മണിക്കൂര്‍ പ്ലേബാക്ക് സമയം കമ്പനി വാഗ്ദാനം നല്‍കുന്നുണ്ട്. 2 മണിക്കൂറെടുക്കും ബാറ്ററി മുഴുവന്‍ ചാര്‍ജാകാന്‍.

Exit mobile version