ജനപ്രീയ മെസേജിങ് ആപ്ലിക്കേഷനുകളില്‍ ഒന്നായിട്ടാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് അറിയപ്പെടുന്നത്. എന്നാല്‍ ശരിക്കും വാട്സ്ആപ്പ് ജനപ്രീയ മെസേജിങ് ആപ്ലിക്കേഷനാണോ?. ഉത്തരം ‘നോ’! എന്നുതന്നെയായിരിക്കും. ഒരുപാട് മേഖലയില്‍ വാട്സ്ആപ്പ് മെച്ചപ്പെടാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാട്സ്ആപ്പിനെ പിന്നോട്ട് വലിക്കുന്ന കുറച്ച് മേഖലകളെ പരിചയപ്പെടാം.
വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നു
കേംബ്രിജ് അനലിറ്റിക്കായി ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതോടെ ഉപയോക്താകള്‍ക്ക് ഫേസ്ബുക്കിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. നിലവില്‍ വാട്സ്ആപ്പില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെങ്കിലും ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിനോടും ഉപയോക്താകള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാല്‍ വിവരങ്ങള്‍ വാട്സ്ആപ്പ് ഫേസ്ബുക്കുമായി ഷെയര്‍ ചെയ്യുന്നുണ്ടെന്നാണ് വിവരം.
ഒരു സമയം ഒരു ഡിവൈസില്‍
വാട്സ്ആപ്പിന്റെ ഒരു പ്രധാന പോരായ്മ ഒരു സമയം ഒരു ഉപകരണത്തിലേ പ്രവര്‍ത്തിക്കുകയുള്ളു എന്നതാണ്. എന്നാല്‍ മറ്റ് മേസെജിങ് ആപ്ലിക്കേഷനുകള്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ ഉപകരണങ്ങളില്‍ ഉപയോഗിക്കാം. ഇതാണ് ടെലിഗ്രാം, ഗൂഗിള്‍ ഹാങ്ഔട്ട്, മെസെഞ്ചര്‍ തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകളെ വ്യത്യസ്തമാക്കുന്നത്.
സ്വകാര്യത
സ്വകാര്യത വാട്സ്ആപ്പ് ഉപയോക്താകളെ അലട്ടുന്ന പ്രശ്നം തന്നെയാണ്. വാട്സ്ആപ്പില്‍ അക്കൗണ്ട് ആരംഭിക്കുമ്പോള്‍ നല്‍കുന്ന ഫോണ്‍ നമ്പര്‍ എല്ലാര്‍ക്കും ലഭ്യമാണ്. ഇത്തരത്തില്‍ നമ്പര്‍ എല്ലാര്‍ക്കും ലഭിക്കുമ്പോള്‍ അത് ഉപയോഗിച്ച് ദുരൂപയോഗം നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
വാട്സ്ആപ്പ് സുരക്ഷിതമല്ല
വാട്സ്ആപ്പ് ശരിക്കും ഒരു സുരക്ഷിത മെസേജിങ് ആപ്ലിക്കേഷനല്ല. വാട്സ്ആപ്പിലെ നമ്മുടെ ചാറ്റുകളും വിവരങ്ങളും എല്ലാം എസ്ഡി കാര്‍ഡില്‍ ശേഖരിക്കുന്നു. എസ്ഡി കാര്‍ഡില്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകള്‍ക്കെല്ലാം എപ്പോള്‍ വേണമെങ്കിലും ഈ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post