ന്യൂയോര്‍ക്ക്: നോക്കിയ എസ് 40 പ്ലാറ്റ്‌ഫോമിലുള്ള ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. 2018 ഡിസംബര്‍ 31 ഓടെയാണിത്. 2019 ജൂണ്‍ വരെ സേവനം നീട്ടുമെന്ന് കമ്പനി നേരത്തെ അറിയിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
ഭാവിയില്‍ വാട്‌സാപ്പ് വികസിപ്പിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഈ ഫോണുകളില്‍ ഇല്ലാത്തതാണ് തീരുമാനത്തിന് കാരണമെന്ന് കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ്‌പോസ്റ്റില്‍ അറിയിച്ചു. ഇതൊരു കടുത്ത തീരുമാനമായിരുന്നു. എന്നാല്‍ മികച്ച സേവനം ഒരുക്കേണ്ടതിന് തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നെന്ന് കമ്പനി പറഞ്ഞു.
2017 ഡിസംബര്‍ 31ന് ബ്ലാക്ക് ബെറി ഒഎസ്, ബ്ലാക്ക് ബെറി 10, വിന്‍ഡോസ് 8.0, നോക്കിയ എസ് 60 എന്നീ പ്ലാറ്റ്‌ഫോമുകളിലെ പ്രവര്‍ത്തനം വാട്സ്ആപ്പ് അവസാനിപ്പിച്ചിരുന്നു. ആന്‍ഡ്രോയ്ഡ് 2.3.7 വരെയുള്ള വെര്‍ഷനുകളിലുള്ള സേവനം 2020 ഫെബ്രുവരി വരെ മാത്രമേ കാണുകയുള്ളുവെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.