ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷയൊരുക്കാന്‍ തയ്യാറെടുക്കുകയാണ് സൈബര്‍ പോലീസ്. ഇന്ന് ആളുകള്‍ എന്തുകാര്യത്തിനും സമീപിക്കുന്നത് ഗൂഗിളിനേയാണ്. ഇതിലൂടെ ഏതെങ്കിലും ഹാക്കിംഗിനായുള്ള സെര്‍ച്ചുകളോ മറ്റോ നടന്നാല്‍ അപ്പോള്‍ തന്നെ പോലീസില്‍ ഇത്തരത്തില്‍ അലേര്‍ട്ട് ലഭിക്കും.
കിഴക്കന്‍ ഡല്‍ഹിയിലുള്ള സീമാപുരിയിലെ ഒരു സ്ത്രീ ഇത്തരം തട്ടിപ്പില്‍ പെടുകയും ഒരുലക്ഷം രൂപ നഷ്ടപ്പെടുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് ഓഫ് ഇന്ത്യയും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും മഹാരാഷ്ട്രാ പോലീസിനെ കാര്യം അറിയിച്ചു. ഉടനെ മഹാരാഷ്ട്രാ പോലീസ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. അതുകൊണ്ട് ഇനിമുതല്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ഒന്ന് ആലോചിച്ച ശേഷം ടൈപ്പ് ചെയ്യുന്നതാവും നന്നാവുക.
Discussion about this post