പുതിയ നിര്‍ദേശമനുസരിച്ച് ടിവി ചാനലുകള്‍ ലഭ്യമാക്കാന്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഡയറക്ട് ടു ഹോം (ഡിടിഎച്ച്) സര്‍വീസുകള്‍ക്കും ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) ഒരു മാസം കൂടി അനുവദിച്ചു. പേ ചാനലുകളുടെയും സൗജന്യ ചാനലുകളുടെയും പട്ടികയില്‍നിന്ന് . ഫെബ്രുവരി 1ന് പുതിയ ഉപയോക്താവിന്റെ തിരഞ്ഞെടുപ്പ് അനുസരിച്ച് കേബിള്‍ വരിസംഖ്യാനിരക്ക് എന്ന രീതി നിലവില്‍ വരും. പുതിയ നിയമം സംബന്ധിച്ച് ഉപയോക്താക്കളുടെ തെറ്റിദ്ധാരണകള്‍ മാറാനാണു കൂടുതല്‍ സമയം അനുവദിക്കുന്നതെന്ന് ട്രായ് വ്യക്തമാക്കുന്നത്. കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഡയറക്ട് ടു ഹോം (ഡിടിഎച്ച്) സര്‍വീസുകളുടെ ആവശ്യപ്രകാരമാണ് ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) ഒരു മാസം കൂടി അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരു ടിവി ഉപയോക്താവ് അറിയേണ്ട 10 കാര്യങ്ങള്‍ ഇവയാണ്.
*പുതിയ സംവിധാനത്തിലൂടെ ഇഷ്ടപ്പെട്ട ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് പുതിയ ഭേദഗതി നല്‍കുന്നത്.
* എന്നാല്‍ 100 ചാനലുകള്‍ ഉള്ള അടിസ്ഥാന പാക്ക് നിങ്ങള്‍ക്ക് ലഭിക്കും. 130 രൂപയായിരിക്കും ഈ പാക്കിന് ജിഎസ്ടിയും ചേര്‍ത്ത് ഏതാണ്ട് 160 രൂപ നല്‍കേണ്ടി വരും ( ഇത് അന്തിമമല്ല). ഇതില്‍ 26 ചാനലുകള്‍ ദൂരദര്‍ശന്റെ ചാനലുകളായിരിക്കും. ഇതിന് പുറമേയുള്ള ഫ്രീ ചാനലുകളില്‍ നിന്നും 74 എണ്ണം ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.
* രാജ്യത്താകെ, റജിസ്റ്റര്‍ ചെയ്ത് സംപ്രേഷണം നടത്തുന്നത് 873 ചാനലുകളാണ്. ഇതില്‍ 541 എണ്ണം സൗജന്യ (ഫ്രീ ടു എയര്‍) ചാനലുകളാണ്. 332 ചാനലുകളാണ് പേ ചാനലുകള്‍.
* ഇതിന് പുറമേയാണ് പേ ചാനലുകള്‍ തിരഞ്ഞെടുക്കേണ്ടത്. ഇതിനായി ട്രായ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വിലകള്‍ നോക്കാം.
* ഒരു പേചാനലിന് പരമാവധി ഈടാക്കുവാന്‍ പറ്റുന്ന തുക 19 രൂപയാണ്. ഒരു രൂപയില്‍ താഴെ വിലയുള്ള ചാനലുകളുണ്ട്. കമ്പനികള്‍ നിശ്ചയിക്കുന്ന പാക്കേജില്‍ പ്രത്യേക വിലയില്‍ ഒരു കൂട്ടം ചാനലുകള്‍ കാണുവാന്‍ സാധിക്കും.
* പേ ചാനലുകളുടെ വില വിവരം അറിയുന്നതിനായി ട്രായി വെബ് സൈറ്റ് നോക്കാം. അല്ലെങ്കില്‍ കേബിള്‍- ഡിടിഎച്ച് സേവനദാതാക്കള്‍ അവരുടെ സൈറ്റുകളില്‍ വിവരം നല്‍കുന്നുണ്ട്. ഒപ്പം ചാനലുകളില്‍ ബ്രോഡ്കാസ്റ്റിംഗ് സംഘടനയും, ഒരോ നെറ്റ്വര്‍ക്കുകളും ഇത് സംബന്ധിച്ച് പരസ്യം ചെയ്യുന്നുണ്ട്.
* ഉപയോക്താവിന്റെ ഇഷ്ടം പരിഗണിക്കുന്നതോടെ, ഒരു ചാനല്‍ നമ്മുക്ക് ഇഷ്ടമുള്ള കാലത്ത് മാത്രം തിരഞ്ഞെടുക്കാം. അതായത് ഫുട്‌ബോള്‍ ലോകകപ്പ് കാണുവാന്‍ അത് പ്രക്ഷേപണം ചെയ്യുന്ന ചാനല്‍ എപ്പോഴും സബ്‌സ്‌ക്രൈബ് ചെയ്യേണ്ട, ടൂര്‍ണമെന്റ് നടക്കുന്ന കാലത്ത് മാത്രം മതി.
* കൂടുതല്‍ നെറ്റ്വര്‍ക്കുകളും ഓപ്പറേറ്റര്‍മാരും ഒരു മാസത്തിനുള്ളില്‍ പുതിയ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതോടെ ഉപയോക്താവിന് തിരഞ്ഞെടുക്കാന്‍ കൂടുതല്‍ ഓപ്ഷന്‍ ലഭിക്കും.
* ചാനലുകള്‍ കേബിള്‍, ഡിടിഎച്ച് നെറ്റ്വര്‍ക്കുകളില്‍ ഉള്‍പ്പെടുത്താനുള്ള ക്യാരേജ് ഫീസും പുതിയ ചട്ടപ്രകാരം കുറയുമെന്നാണ് സൂചന
* മലയാളത്തില്‍ 14 ചാനലുകള്‍ക്കാണ് പ്രത്യേകം പണം കൊടുത്ത് വരിക്കാരാകേണ്ടത്.