പുതിയ മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങി സാംസങ്. പുതു വര്‍ഷത്തോടനുബന്ധിച്ചാണ് കമ്പനി പുതിയ മോഡലുകള്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്.
ഗ്യാലക്സി എം10, ഗ്യാലക്സി എം20, ഗ്യാലക്സി എം30 എന്നിവയാണ് ആദ്യം പുറത്ത് വരുന്നത്. വിപണിയില്‍ ഈ ഫോണുകള്‍ യഥാക്രമം ഗ്യാലക്സി എം1, ഗ്യാലക്സി എം2, ഗ്യാലക്സി എം3, ഗ്യാലക്സി എം5 എന്നിങ്ങനെയായിരിക്കും അറിയപ്പെടുക.
നേരത്തെ ഗ്യാലക്സി എം50യെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതില്‍ഗ്യാലക്സി എം30 ക്ക് Exynos 7885 ചിപ്പും, 4 ജിബി റാമുമാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഇവയ്ക്കു പിന്നാലെ എം. സീരിസില്‍ ഗ്യാലക്സിഎ7ന്റെയും എ9ന്റെയും ഫീച്ചറുകളായ ക്വാഡ്റിയര്‍ ക്യാമറയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
Discussion about this post