രണ്ടാം തവണയും വില കുറച്ച് ഓപ്പോ എ.3എസ്

ആഗസ്റ്റില്‍ പുറത്തിറങ്ങിയ സ്മാര്‍ട്ട്ഫോണിന് 12,990 രൂപയായിരുന്നു തുടക്കത്തിലെ വില

തുടര്‍ച്ചയായി രണ്ടാം തവണയും വില കുറച്ച് ഉപഭോക്താക്കളെ അമ്പരിപ്പിച്ചിരിക്കുകയാണ് ഓപ്പോയുടെ എ.3എസ് ( Oppo A3s ). ഓപ്പോയുടെതായി ഇറങ്ങിയിട്ടുള്ള എ.3എസിന്റെ 2 ജി.ബി, 3 ജി.ബി വേരിയന്റുകളില്‍, എ.3എസ് 3ജി.ബി റാം വേരിയന്റിനാണ് ഇന്ത്യയില്‍ വില കുറച്ചിരിക്കുന്നത്. ആഗസ്റ്റില്‍ പുറത്തിറങ്ങിയ സ്മാര്‍ട്ട്ഫോണിന് 12,990 രൂപയായിരുന്നു തുടക്കത്തിലെ വില.

എച്ച്.ഡി പ്ലസ് ഡിസ്പ്ലെയും ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പുമായി പുറത്തിറങ്ങിയ ഓപ്പോ എ.3എസ്, ചുവപ്പിലും ഡാര്‍ക്ക് പര്‍പ്പിള്‍ നിറത്തിലുമാണ് വിപണിയിലിറങ്ങിയത്. 2 ജി.ബി റാമിന്റെ എ.3എസിന് വില കുറച്ചതിന് പിറകെ തന്നെയാണ് 3 ജി.ബി വേരിയന്റിനും വില കുറച്ചത്. കഴിഞ്ഞ മാസം ആയിരം രൂപ കുറച്ച് 11,990 രൂപക്ക് ലഭ്യമായിരുന്ന ഫോണ്‍, വില വീണ്ടും കുറച്ച് 10,990 രൂപ ആക്കുകയായിരുന്നു. ഇന്ത്യന്‍ വിപണിയിലുള്ള ഓപ്പോ എ.3എസിനാണ് വില കുറവുള്ളത്. ആമസോണ്‍ ഇന്ത്യ, നിലവില്‍ തന്നെ കുറച്ച വിലയില്‍ ഫോണ്‍ വില്‍പന ആരംഭിച്ചിട്ടുണ്ട്.

നാനോ ഡ്യുവല്‍ സിം സ്ലോട്ടുള്ള ഓപ്പോ എ.3എസിന് ആന്‍ഡ്രോയിഡിന്റെ 8.1 ഓറിയോ ഓ.എസാണുള്ളത്. 6.2 ഇഞ്ച് എച്ച്.ഡി ‘സൂപ്പര്‍ ഫുള്‍ സ്‌ക്രീന്‍’ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 13 മെഗാപിക്സലിന്റെ പ്രൈമറി സെന്‍സറും, രണ്ട് മെഗാപിക്സലിന്റെ സെക്കണ്ടറി സെന്‍സറുമുള്ള, എല്‍.ഇ.ഡി ഫ്ളാഷോടു കൂടിയ റിയര്‍ ക്യാമറയാണ് എ.3.എസിനുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സപ്പോര്‍ട്ടോടെയുള്ള 8 മെഗാപിക്സലിന്റെ ബ്യൂട്ടി ടെക്നോളജിയും ഫോണിലുണ്ട്.

4,230 എം.എ.എച്ചിന്റെ ബാറ്ററിയുള്ള ഓപ്പോ എ.3എസിന്റെ 2 ജി.ബി ഫോണിന് 16 ജി.ബി സ്റ്റോറേജും, 3 ജി.ബി റാമിന് 32 ജി.ബി സ്റ്റോറേജും ലഭ്യമാണ്. രണ്ട് ഫോണിലും 256 ജി.ബി വരെ എക്സ്റ്റേണല്‍ സ്റ്റോറേജ് സൗകര്യവുമുണ്ട്.

Exit mobile version