ന്യൂബിയ റെഡ് മാജിക് ഇന്ത്യന്‍ വിപണിയില്‍

കരുത്തന്‍ ഹാര്‍ഡ്-വെയര്‍ തന്നെയാണ് സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്ക് ന്യൂബയെ ഇഷ്ടപ്പെടാന്‍ കാരണം

ചൈനീസ് വിപണിയില്‍ കരുത്തന്‍ ഗെയിമിംഗ് സ്മാര്‍ട്ട്ഫോണുകളെ അവതരിപ്പിച്ച ന്യൂബിയ ഇന്ത്യന്‍ വിപണിയിലേക്കും ചുവടവെയ്ക്കുന്നു. ഇതിന്റെ ഭാഗമായി തങ്ങളുടെ പുത്തന്‍ മോഡലായ ന്യൂബിയ റെഡ് മാജിക്കിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ആഗോള തലത്തില്‍ ഏറെ ആരാധകരുള്ള സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡാണ് ന്യൂബിയ. കരുത്തന്‍ ഹാര്‍ഡ്-വെയര്‍ തന്നെയാണ് സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്ക് ന്യൂബയെ ഇഷ്ടപ്പെടാന്‍ കാരണം.

ഒരു ഗെയിമിംഗ് പി.സിയെ അനുസ്മരിപ്പിക്കും വിധമാണ് ന്യൂബിയ റെഡ് മാജിക്കിന്റെ ഡിസൈന്‍. കരുത്തിലും ഡിസൈനിലും ഒരുപോലെ മികവു പുലര്‍ത്തുന്ന മോഡലാണ് ന്യൂബ റെഡ് മാജിക്ക്. ഡിസംബര്‍ 20 മുതല്‍ മോഡലിന്റെ വില്‍പ്പന ആരംഭിച്ചു കഴിഞ്ഞു. ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെയാണ് വില്‍പ്പന. ന്യൂബയുടെ കരുത്തിനെക്കുറിച്ചറിയാവുന്ന ഗെയിമിംഗ് പ്രേമികള്‍ ഫോണിന്റെ വരവ് ആഘോഷമാക്കിയിരിക്കുകയാണ്.

5.99 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേയാണ് ന്യൂബിയ റെഡ് മാജിക്കിലുള്ളത്. 18:9 ആണ് ആസ്പെക്ട് റേഷ്യോ. 2160X1080 പിക്സല്‍ റെസലൂഷനൊപ്പം 2.5 ഡി കര്‍വ്ഡ് ഡിസ്പ്ലേയുമുണ്ട്. പിന്‍ ഭാഗത്തെ ആര്‍.ജി.ബി സ്ട്രിപ്പികുള്‍ ഫോണിനെ വ്യത്യസ്തനാക്കുന്നു. ഹാര്‍ഡ്-വെയര്‍ കരുത്തിനായി ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 835 ചിപ്പ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 8 ജി.ബി റാമും കൂട്ടുണ്ട്. 10 ജി.ബി റാം വേരിയന്റും പുറത്തിറങ്ങുമെന്നറിയുന്നു. 128 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി കരുത്ത്.

ഒരു ഗെയിമിംഗ് പി.സിയെ അനുസ്മരിപ്പിക്കും വിധമാണ് ന്യൂബിയ റെഡ് മാജിക്കിന്റെ ഡിസൈന്‍. പ്രത്യേക ഗെയിം ബൂസ്റ്റ് സംവിധാനം സുഗമമായുള്ള ഗെയിമിംഗിന് സഹായിക്കുന്നു. തുടര്‍ച്ചയായി ഗെയിം കളിക്കുമ്പോഴുണ്ടാകുന്ന ഫോണിന്റെ ഹീറ്റിംഗ് കുറയ്ക്കാന്‍ ഇരട്ട കവെന്‍ഷന്‍ കൂളിംഗ് സിസ്റ്റം ഉപയോഗിച്ചിരിക്കുന്നു.

ഹാര്‍ഡ്-വെയര്‍ കരുത്തില്‍ മാത്രമല്ല കാമറ ഭാഗത്തും ന്യൂബിയ മികവു പുലര്‍ത്തുന്നുണ്ട്. 24 മെഗാപിക്സലിന്റെ കാമറയാണ് പിന്‍ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. മുന്നില്‍ 8 മെഗാപിക്സലിന്റെ വൈഡ് ആംഗിള്‍ ലെന്‍സുണ്ട്. 3,800 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്. ഒറ്റ ചാര്‍ജില്‍ 7 മണിക്കൂര്‍ വരെ ഉപയോഗിക്കാം. ഗെയിമിംഗിനായാണ് കരുത്തന്‍ ബാറ്ററിയെ ഉപയോഗിച്ചിരിക്കുന്നത്. ശബ്ദ മികവിനായി ഉപയോഗിച്ചിരിക്കുന്നതാകട്ടെ ഡി.റ്റി.എസ് സംവിധാനമുള്ള സ്പീക്കറും.

Exit mobile version