ഫോര്‍ വീല്‍ ഡ്രൈവേഴ്‌സിന്റെ എണ്ണം ഇന്ന് അനുദിനം വര്‍ധിച്ച് വരികയാണ്. അതുപോലെ തന്നെ അപകടങ്ങളും. അപകടങ്ങളുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഡ്രൈവ് ചെയ്യുന്ന സമയത്തെ മൊബൈല്‍ ഉപയോഗമാണ്. ഇതിന് പരിഹാരമായി ഫോര്‍ വീല്‍ ഡ്രൈവേഴ്‌സിനെ ലക്ഷ്യമിട്ട് ഗൂഗിള്‍ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ‘ആന്‍ഡ്രോയിഡ് ഓട്ടോ’ എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് ലഭ്യമാവുക.
ഗൂഗിള്‍ ആപ്പില്‍ നിന്ന് ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്ത ശേഷം യാത്രവേളയിലേ അല്ലെങ്കില്‍ അത്തരം സന്ദര്‍ഭങ്ങളിലോ നമുക്ക് ഓപ്പണ്‍ ചെയ്യാം. ഡ്രൈവ് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ അതിന് ഉതകുന്ന രീതിയില്‍ ഫോണിന്റെ ഡിസ്‌പ്ലേയില്‍ മാറ്റം വരുത്താന്‍ കഴിയും എന്നതാണ് ഈ ആപ്പിന്റെ പ്രധാന പ്രത്യേകത. അതുപോലെ തന്നെ നമ്മുടെ ശബ്ദ സന്ദേശങ്ങള്‍ക്കനുസരിച്ച് ഫോണിനെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയും.
ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഒരാളെ കോള്‍ ചെയ്യണം എന്നുണ്ട് എങ്കില്‍ നമ്പര്‍ പറഞ്ഞു കൊടുക്കുകയേ വേണ്ടു ആ നമ്പറിലേക്ക് കോള്‍ കണക്ട് ചെയ്യാന്‍ സാധിക്കും. അതുപോലെ തന്നെ തൊട്ടടുത്ത പെട്രോള്‍ പമ്പോ, റെസ്റ്റോറന്റോ അറിയണമെന്നുണ്ട് എങ്കില്‍ അതും ഇതേ മാതൃകയില്‍ ശബ്ദസന്ദേശമായി നല്‍കിയാല്‍ തൊട്ടടുത്തുള്ള പോയിന്റുകള്‍ ഗൂഗിള്‍ മാപ്പിലൂടെ നമുക്ക് അറിയാന്‍ സാധിക്കും.
ഗൂഗിള്‍ മ്യൂസിക്കിലുടെ പാട്ടുകളും ഇത്തരത്തില്‍ നമുക്ക് പ്ലേ ചെയ്യാന്‍ സാധിക്കും. സന്ദേശങ്ങള്‍ ലഭിക്കുകയാണ് എങ്കില്‍ അതിന് ഓട്ടോറിപ്ലോയും നല്‍കാന്‍ കഴിയും.
Discussion about this post